പൊന്നാനി:പൊന്നാനി താലൂക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരി മോശമായി പെരുമാറിയതിൽ ഉണ്ടായ വിവാദത്തിൽ മുസ്‌ലിം യൂത്ത് ലീഗ് മുനിസിപ്പൽ നേതാക്കൾ സൂപ്രണ്ടുമായി ചർച്ച നടത്തി.
ജീവനക്കാരിക്കെതിരെ താത്കാലിക നടപടി എടുക്കുകയും 3 അംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചതായും അടുത്ത HMC മീറ്റിങ്ങിൽ ചർച്ച ചെയ്തു തുടർ നടപടികൾ ആലോചിക്കുമെന്നും സൂപ്രണ്ട് സുരേഷ്കുമാർ അറിയിച്ചു.
നിരന്തരമായി ഉണ്ടാകുന്ന ഇത്തരം വിഷയങ്ങളിൽ ശ്രദ്ധ ഉണ്ടാകുമെന്ന് സൂപ്രണ്ട് പറഞ്ഞു. മുനിസിപ്പൽ പ്രസിഡന്റ് എൻ.ഫസലുറഹ്മാൻ,ജനറൽ സെക്രട്ടറി ഇല്യാസ് മൂസ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എ എ റഊഫ് മുനിസിപ്പൽ യൂത്ത് ലീഗ് സെക്രട്ടറി അൻസാർ പുഴമ്പ്രം എന്നിവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍