സംസ്ഥാനതല മികവിൽ വെട്ടം എ.എം.യു. പി സ്കൂൾ

ponnani channel
By -
0

 പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച അക്കാദമിക മികവിന് തിരൂർ സബ് ജില്ലയിലെ വെട്ടം എ.എം.യു.പി സ്കൂളിൻ്റെ " ഗണിതമിത്രം " തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് എസ്. സി. ഇ. ആർ.ടി യിൽ വെച്ച് നടന്ന പൊതുവിദ്യാലയങ്ങളുടെ മികവുകളുടെ അവതരണത്തിൽ നിന്നാണ് വിദഗ്ദ്ധ പാനൽ വിദ്യാലയത്തെ തെരഞ്ഞെടുത്തത്. 
തുടർന്ന് ഈ പ്രവർത്തനം സംസ്ഥാന തലത്തിൽ വ്യാപിക്കുന്നതിനായി ഡിജിറ്റൽ ഡോക്യുമെൻ്റേഷൻ തയ്യാറാക്കുകയും അത് എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ അവതരിപ്പിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യുന്നതായിരിക്കും. പ്രൈമറി ക്ലാസിലെ ഗണിതാശയങ്ങൾ പഠനോപകരണങ്ങളിലൂടെ ലളിതമായി അവതരിപ്പിക്കുന്നതാണ് വെട്ടം എ.എം.യു.പി സ്കൂളിൻ്റെ "ഗണിതമിത്രം "പദ്ധതി.
      ഈ വിദ്യാലയത്തിലെ മുൻ ഗണിതാധ്യാപകനായ റഷീദ് മാഷിൻറെ നേതൃത്വത്തിൽ ആരംഭിച്ച പരിപാടിയാണ് ഗണിതമിത്രം...തിരുവനന്തപുരത്ത് എസ്.സി.ഇ.ആർ.ടി ൽ നടന്ന പരിപാടിയിൽ സരിത ടീച്ചറാണ് സെമിനാർ അവതരിപ്പിച്ചത്...റഷീദ്‌ മാഷ്, ഷീജ ടീച്ചർ, മുനവർ മാഷ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു. പരിപാടി അവതരിപ്പിക്കുന്നതിനുള്ള പിന്തുണ മലപ്പുറം ജില്ലാ പരിശീലന കേന്ദ്രം ( ഡയറ്റ്) നൽകിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)