ലോക മലയാളി വനിതകൾക്കായി ലോക വനിതാ ദിനത്തിലൊരു കൂട്ടായ്മ

ponnani channel
By -
0

സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഉന്നമനം ലക്ഷ്മാക്കി 
മതരാഷ്ട്രീയ വർണ്ണവിവേചനങ്ങൾക്കതീതമായി സ്ത്രീകളുടെയും പെൺകുട്ടികളുടെയും കലാ സാംസ്ക്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസകാര്യങ്ങൾക്കും മുൻഗണന നൽകി കൊണ്ട് പ്രവർത്തന മണ്ഡലത്തിലെത്തുന്ന ലോക മലയാളി വനിത കൂട്ടായ്മയാണ് വിമൺ ഓഫ് വെർത്ത്.
ഈ കൂട്ടായ്മയുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും 2024 മാർച്ച് 8 ലോകവനിതാ ദിനത്തിൽ കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാഡമിയിൽ വെച്ച് ചേരുകയാണ്. തുടർന്ന്  ആദ്യ ജനറൽ ബോഡിയും സംസ്ഥാന കമ്മറ്റി തെരഞ്ഞെടുപ്പും അന്നേ ദിവസം നടത്തപെടുന്നു. അതോടൊപ്പം തന്നെ  സമൂഹത്തിലെ കലാ- സേവന രംഗത്തുള്ള പ്രശസ്തരായ നൂറോളം വനിതകളെ ആദരിക്കുകയും , വിവിധ കലാപരിപാടികളും അരങ്ങേറുകയും ചെയ്യുന്നു.

തികച്ചും ജനാധിപത്യപരവും, സുതാരുവുമായി പ്രവർത്തിക്കുന്ന  ഈ കൂട്ടായ്മ കേരളത്തിലെ എല്ലാ ജില്ലകളിലും ചാപ്റ്ററുകൾ രൂപീകരിക്കുമെന്നും സംഘാടക സമിതി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)