കടൽ സംമ്പത്ത് വീണ്ടെടുക്കാനായി കടലോര നടത്തം സംഘടിപ്പിച്ചു

ponnani channel
By -
0
കടലിന്റെയും കടൽ വിഭവങ്ങളുടെയും സുസ്ഥിര സംരക്ഷണം ലക്ഷ്യമിട്ടു കൊണ്ട് കേരള സർക്കാർ ഫിഷറീസ് വകുപ്പ് സ്റ്റേറ്റ് ഫിഷറീസ് മാനേജ്മെൻറ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മലപ്പുറം ജില്ലയിലെ താനൂർ മത്സ്യഭവൻ പരിധിയിൽ എളാരം ബീച്ചിൽ വെച്ച് കൊണ്ട് 13/01/2026 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് കടലോര നടത്തം സംഘടിപ്പിച്ചു.താനൂർ നഗരസഭ 32-ആം ഡിവിഷൻ കൗൺസിലർ മുഹ്സിന അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ എം.പി അഷ്‌റഫ്‌ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ കടലും കടൽ വിഭവങ്ങളുടെയും സുസ്ഥിര സംരക്ഷണത്തെ കുറിച്ചും മാലിന്യ മുക്തമായി മാറ്റിയെയെടുക്കേണ്ടതിനെ കുറിച്ചും മറ്റുമായി GRFTVHSS പ്രിൻസിപ്പൽ ഭാസ്കരൻ മാസ്റ്റർ, GRFTHSS പ്രിൻസിപ്പൽ (I/C) ഡോ. മുജീബ് റഹ്മാൻ ടി., മത്സ്യഫെഡ് പ്രൊജക്റ്റ്‌ ഓഫീസർ ശ്രീലക്ഷ്മി, CMFRI സീനിയർ ടെക്‌നിഷ്യൻ അൻസാർ പി., NSS സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ ടീം അംഗം മുഹമ്മദ് സക്കീർ, പൊന്നാനി കോസ്റ്റൽ പോലീസ് CPO ജിൻ ദേവ്, MES കോളേജ് പൊന്നാനിയിയിലെ ബിരുദ വിദ്യാർഥികളായ ജിൻഷ കെ. കെ, ജിഷ പി. എം തുടങ്ങിയവർ സംസാരിച്ചു. അമ്പത്തിലധികം പേർ
പങ്കെടുത്ത ചടങ്ങിൽ GRFTVHSS താനൂരിലെ NSS യൂണിറ്റ് വിദ്യാർഥികൾ,കടലോര ജാഗ്രത സമിതി അംഗങ്ങൾ, കോസ്റ്റൽ പോലീസ് പൊന്നാനി, വിവിധ മത്സ്യ തൊഴിലാളി ട്രേഡ് യൂണിയൻ പ്രതിനിധികൾ, മത്സ്യത്തൊഴിലാളികൾ അനുബന്ധ മത്സ്യതൊഴിലാളികൾ, താനൂർ മത്സ്യഭവൻ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. താനൂർ മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ മുഹമ്മദ് സജീർ ടി സ്വാഗതം പറഞ്ഞ ചടങ്ങിന് NSS പ്രോഗ്രാം കോർഡിനേറ്ററും GRFTVHSS അദ്ധ്യാപികയുമായ സജിത എസ്. നന്ദി രേഖപ്പെടുത്തി.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)