പൊന്നാനി ഹാർബറിൽ ഇരുമ്പുഗേറ്റുകൾ മോഷ്ടിച്ച സംഭവം:ഹുസൈനെയാണ് (47) അറസ്റ്റിൽ*
*2026 ജൂൺ 14 ഞായർ*
പൊന്നാനി: പൊന്നാനി ഹാർബറിലെ ടോൾ ഗേറ്റിൻ്റെ ഇരുമ്പുഗേ റ്റുകൾ മോഷണം പോയ സംഭവത്തിൽ ടോൾ ജീവനക്കാരൻ അറസ്‌റ്റിൽ പൊന്നാനി അഴിക്കൽ സ്വദേശി ഹുസൈനെയാണ് (47) പൊന്നാനി സി.ഐ കെ. സതീ ഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്‌റ്റ് ചെയ്തത്.
ഹാർബർ എൻജിനീയറിങ് വകുപ്പ് അസിസ്റ്റൻ്റ് എൻജിനീയർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് സംഭവത്തിൽ മൂന്നു പേർകൂടി പിടിയിലാകാനുണ്ടെന്ന് പൊലിസ് പറഞ്ഞു. ഗേറ്റ് ഹൗസിൻ്റെ പുനർനിർമാണത്തിൻ്റെ ഭാഗമായി അഴിച്ചുമാറ്റിയ ഗേറ്റും നിലവിൽ ഉപയോഗിച്ചിരുന്ന ഗേറ്റ് ഊരിയെടുത്തും വിൽപന നടത്തിയെ ന്നാണ് പരാതി. ഗേറ്റ് കാണാതായ സംഭവത്തിൽ പരാതി നൽകിയ ഹാർബർ ഉദ്യോഗസ്‌ഥർ വെട്ടിപ്പ് നടന്ന സംഭവത്തിൽ പരാതി നൽകാത്തതിൽ ദുരൂഹ തയുണ്ടെന്ന് മത്സ്യത്തൊഴിലാളി കൾ ആരോപിച്ചു. 17 ദിവസം ഹാർബറിൽ ടോൾ പിരിച്ചത് സംബ ന്ധിച്ചാണ് അവ്യക്തത ഉയർന്നിരുന്നത്. ഈ ഇനത്തിൽ ലക്ഷങ്ങ ളുടെ തിരിമറി നടന്നുവെന്നാണ് നിഗമനം. എന്നാൽ, ഇതുസംബന്ധിച്ച് ഒരു പരാതിയും ഉദ്യോഗസ്ഥ തലത്തിൽനിന്ന് ഇതുവരെ ഉയർന്നിട്ടില്ല. സംഭവത്തിൽ ഉദ്യോഗസ്ഥർ പ്രതിക്കൂട്ടിലാകുമെന്ന് ഭയന്നാണ് വകുപ്പ് പരാതി നൽകാതെ ഒളിച്ചുകളിക്കുന്നതെ ന്നാണ് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നത്. ഗേറ്റ് മോഷണവുമായി ബന്ധപ്പെട്ടും ഉദ്യോഗ സ്ഥർക്കു നേരെ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കു മെന്നും അടുത്ത ദിവസം തന്നെ പ്രതിയെ കസ്‌റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നും പൊ ലീസ് പറഞ്ഞു.
*

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍