08.05.2026 തിയ്യതി രാത്രി 07.30 മണിക്ക് തിരൂർ ഏറ്റിരിക്കടവ് എന്ന സ്ഥലത്തുള്ള AURA wellness സെന്റ്റിൽ മസാജിന് പോയ മനോജ് എന്നയാളെ വിവസ്ത്രനാക്കി ഫോട്ടയെടുത്ത് മസാജ് സെന്റർ നടത്തിപ്പുകാരൻ 2 ലക്ഷം രൂപ കൈക്കലാക്കാൻ ശ്രമം. തിരൂർ എറ്റിരിക്കടവ് എന്ന സ്ഥലത്ത് മസാജ് സെന്ററിന്റെ മറവിൽ ഹണിട്രാപ്പിന് ശ്രമിച്ച മൂന്ന് പേരെ പോലീസ് പിടികൂടി. തിരുവന്തപുരം സ്വദേശിയായ സൌദ്, കോട്ടയം സ്വദേശിയായ ജയന്തി, ഓച്ചിറ സ്വദേശിയായ വീണ എന്നിവരെയാണ് തിരൂർ പോലീസ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. മസാജ് ചെയ്യാൻ വന്ന സമയം മനോജിന്റെ കൈവശം കൂടുതൽ പൈസയുണ്ടെന്ന് മനസ്സിലാക്കിയ പ്രതികൾ മനോജിനെ മർദ്ദിച്ചും ഭീഷണിപ്പെടുത്തിയും കൈവശമുണ്ടായിരുന്ന 28500 രൂപയും ഒന്നര പവന്റെ സ്വർണ്ണമാലയും, പവർബാങ്കും, ബൈക്കും പ്രതികൾ കൈക്കലാക്കിയിരുന്നു. കേസിലെ ഒന്നാം പ്രതിയായ സൌദ് എന്നയാളുടെ കൈവശത്തു നിന്നും മനോജിന്റെ പൊട്ടിയ മാലയും ബൈക്കും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മസാജ് സെന്ററിലെ സ്ത്രീകളെ ഉപദ്രവിച്ച കാര്യത്തിന് മനോജിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. മസാജ് സെന്റർ നടത്തിപ്പുകാരനായ സൌദ് പത്തോളം കേസുകളിലെ പ്രതിയാണ്. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനും അന്വേഷണത്തിനുമായി മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ മേൽ നോട്ടത്തിൽ തിരൂർ ഡി.വൈ.എസ്.പി. സിദ്ദിഖ് കെ.എം, ഇൻസ്പെക്ടർ അനിൽകുമാർ ടി മേപ്പിള്ളി, എസ്.ഐ. വിശാഖ് കെ വിശ്വൻ, ജയൻ കെ.എസ്., ജയൻ കെ, എ.എസ്.ഐ. ഹൈമാവതി, അനിൽകുമാർ, മുജീബ്, എസ്.സി.പി.ഒ മാരായ ജിനീഷ്, രതീഷ് കുമാർ, അരുൺ ചോലക്കൽ സി.പി.ഒ ദൃശ്യ എം.വി എന്നിവരും പങ്കെടുത്തിരുന്നു.
3/related/default

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍