പൊന്നാനി നൈതല്ലൂരിൽ കുളിക്കുന്നതിനിടെ 10 വയസ്സുകാരൻ മുങ്ങിമരിച്ചു

ponnani channel
By -
0

ബിയ്യം സ്വദേശിയും മാരാമുറ്റം ഖുർആൻ അക്കാദമി വിദ്യാർത്ഥിയുമായ ഷഹിൻഷായുടെ വേർപാടിൽ നാട് ദുഃഖത്തിൽ

പൊന്നാനി നൈതല്ലൂരിലെ താമരപ്പാടത്ത് കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ 10 വയസ്സുകാരൻ മുങ്ങി മരിച്ചു. ബിയ്യം സ്വദേശി തോട്ടുങ്ങാണകം ഷാജഹാന്റെ മകനും മാരാമുറ്റം ഖുർആൻ അക്കാദമിയിലെ വിദ്യാർത്ഥിയുമായ ഷഹിൻഷാ (10) ആണ് മരിച്ചത്.
സംഭവത്തെ തുടർന്ന് നാട്ടുകാർ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ അപ്രതീക്ഷിത മരണത്തിൽ കുടുംബവും നാട്ടുകാരും ദുഃഖത്തിലാണ്.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)