സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ജീവനക്കാരെ അഭിനന്ദിച്ച്പൊന്നാനി നഗരസഭ

ponnani channel
By -
0

കേന്ദ്ര തലത്തിലുള്ള മൂന്ന് അവാർഡുകൾ നേടിയെടുത്തതിന്റെ പശ്ചാത്തലത്തിലായിരുന്നു ജീവനക്കാരെ അഭിനനന്ദിക്കാൻ വേദിയായത്.നഗരസഭ ചെയർ പേഴ്സൺ സി വി സുധ ,വൈസ് ചെയർ പേഴ്സൺ സി പി സക്കീർ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷനൽകുമാർ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റീന പ്രകാശൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയംഗങ്ങൾ ആശുപതിയിലെത്തിയാണ് ജീവനക്കാരെ അഭിനന്ദിച്ചത്.'
ചെയർ പേഴ്സൺ സി വി സുധ ആശുപത്രി സൂപ്രണ്ട് ഷീജക്ക് മധുരം നൽകി സന്തോഷ ചടങ്ങിന് തുടക്കം കുറിച്ചു.എൻക്യൂ എ എസി ൽ 94.9 ശതമാനവും മുസ്കാൻ 93.5 ശതമാനവും ലക്ഷ്യ 94 ശതമാനവും നേടിയെടുക്കാൻ കഴിഞ്ഞത് ജീവനക്കാരുട കഠിനാധ്വാനത്തിന്റെയും ആത്മാർത്ഥതയുടെയും ഫലമായാണ്. നഗര ജനതയുടെ പൂർണ്ണമായ പിന്തുണയും സഹായവും കൂടി ഈ നേട്ടത്തിന് ഉണ്ടെന്നും,ഓരോ അംഗീകാരങ്ങൾ നേടുമ്പോഴും പൊതു ജനത്തിന് കൂടുതൽ സേവനം നൽകുവാനുള്ള ഉത്തരവാദിത്വം വർദ്ധിക്കുകയാണന്നും ചെയർ പേഴ്സൺ കൂട്ടി ചേർത്തു
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)