വള്ളത്തോൾ എ.യു.പി സ്കൂളിൽ കുഞ്ഞിളംകാറ്റ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.*

ponnani channel
By -
0

കുട്ടികൾ പാഠപുസ്തകങ്ങൾ പഠിക്കുന്നതിനുപ്പുറം കഥകളും, കവിതകളും, ലേഖനങ്ങളും, നോവലുകളും വായിച്ച് അവരുടെ അറിവ് സമ്പുഷ്ടമാക്കണമെന്ന് തവനൂർ നിയോജക മണ്ഡലം എം.എൽ.എ ഡോക്ടർ കെ.ടി ജലീൽ ആഹ്വാനം ചെയ്തു.


മംഗലം വള്ളത്തോൾ എ.യു.പി സ്കൂളിൻ്റെ 98-ാം വാർഷികത്തോടുനുബന്ധിച്ച് സംഘടിച്ചിച്ച 'കുഞ്ഞിളം കാറ്റ്' ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ

വിദ്യാർത്ഥികളിൽ ഗണിത അഭിരുചി വർദ്ധിപ്പിക്കുന്നതിന് 'ഗണിതം മധുരം' ക്ലാസ് അബ്ദുൾ റഷീദ് മാസ്റ്ററും പ്രവർത്തി പരിചയ ക്ലാസ് നയനാ പ്രശാന്തും 'വാക്കും വരയും ' സാഹിത്യ ക്ലാസ് യുവ സാഹിത്യകാരൻ വിനോദ് ആലത്തിയൂരും എയ്റോബിക്സ് ഡാൻസ് കായികാധ്യാപകൻ ബാബു കൂവെൻ്റെവിട, മാനത്തേ ക്കൊരു കിളിവാതിൽ വാനനിരീക്ഷണ ക്യാമ്പ് പ്രശസ്ത അസ്ട്രോണമർ മനോജ് കോട്ടക്കലും ക്ലാസുകൾക്ക് നേതൃത്വം നൽകി. ക്യാമ്പിൻ്റെ ഭാഗമായി പടിഞ്ഞാറെക്കരയിലേക്ക് ഫീൽഡ് ട്രിപ്പും സംഘടിപ്പിച്ചു.  


സ്കൂൾ മാനേജർ കാരാട്ട് രായീൻ ഹാജി, വി.വി വിശ്വൻ, ടി.എൻ ഷാജി, കെ.ടി രമേഷ്, വിദ്യാർത്ഥി പ്രതിനിധി അംന തായാട്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ചു
പ്രധാനാധ്യാപകൻ ജോസ് സി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ബാബു.കെ സ്വാഗതവും കെ.പി നസീബ് നന്ദിയും പറഞ്ഞു. അധ്യാപകരായ കെ. ഇസ്ഹാഖ്, സി പി റഷീദ, ലിനീഷ് ആയിലോട്ട്, പി. സുമ, എം.പി റജുല, ഉമൈമത്ത്, പി. സീമ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)