കെ.എം.സി.സി. ഗ്ലോബൽ പൊന്നാനി കാരുണ്യ സ്പർശം 2023 .

ponnani channel
By -
0

പൊന്നാനി തീരദേശ മേഖലയിലെ നിർധനരായ കുടുംബത്തിലെ പെൺകുട്ടിയുടെ വിവാഹത്തിലേക്ക് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജ്ജീവ പങ്കാളിത്തം വഹിക്കുന്ന കെ.എം.സി.സി. ഗ്ലോബൽ പൊന്നാനിയുടെ സാമ്പത്തിക സഹായം ഗ്ലോബൽ രക്ഷാധികാരി കെ.കെ.ഹംസ സാഹിബ് മുനിസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റിയ്ക്ക് കൈമാറി..
ശേഷം ശിഹാബ് തങ്ങൾ റിലീഫ് സെൽ ഭാരവാഹികളെ ഏൽപ്പിച്ചു..

ചടങ്ങിൽ മുനിസിപ്പൽ മുസ്‌ലിം ലീഗ് പ്രസിഡന്റ് ഖാദർ സാഹിബ്, ജനറൽ സെക്രട്ടറി .പി.കെ. അശ്റഫ് , ട്രഷറർ എം.പി. നിസാർ , മണ്ഡലം മുസ്‌ലിം ലീഗ് ട്രഷറർ വി.വി. ഹമീദ് സാഹിബ്, മണ്ഡലം വൈ: പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് സാഹിബ്, മുനിസിപ്പൽ മുസ്‌ലിം ലീഗ് ഭാരവാഹികളായ കുഞ്ഞിമോൻ ഹാജി, എ.യു. ശറഫുദ്ധീൻ , യു.കെ. അമാനുള്ള , റഫീഖ് തറയിൽ , മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് ഫസലുറഹ്മാൻ , ഹംസത്ത് തെക്കേപ്പുറം, കെ.എം. ഹബീബ്, കെ.ടി.ഹംസ, ഹസ്സൻ ബാവ തുടങ്ങിവർ സംബന്ധിച്ചു..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)