പൊന്നാനിയിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ കേസിലെ പ്രതികളെ രക്ഷിക്കാൻ പോലീസിന് കൊടുക്കാൻ എന്ന വേജെന പ്രതികളുടെ വീട്ടുകാരിൽ നിന്നും 25 ലക്ഷം രൂപ വാങ്ങി പറ്റിച്ച പ്രതികൾ അറസ്റ്റിൽ
പൊന്നാനി വേജ സർട്ടിഫിക്കറ്റ് നിർമ്മാണ കേസുമായി ബന്ധപ്പെട്ട് പ്രതികളായ ഇർഷാദ് രാഹുൽ എന്നിവരുടെ വീട്ടിൽ പോയി പോലീസുകാർക്ക് പൈസ കൊടുത്തില്ല എങ്കിൽ ഇവർക്ക് ജാമ്യം കിട്ടില്ല എന്നും അവർ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കുമെന്നും ഇവർക്ക് പോലീസ് ഉദ്യോഗസ്ഥരും ആയിട്ടും ഭയങ്കര ബന്ധമുണ്ട് എന്നും തെറ്റിദ്ധരിപ്പിച്ച് ഇവർ ഇടപെട്ടാൽ കേസിൽ നിന്നും രക്ഷപ്പെടുത്തി തരാം എന്നും ജാമ്യം ലഭിക്കുമെന്നും പത്രമാധ്യമങ്ങളിൽ വരില്ല എന്നും തെറ്റിദ്ധരിപ്പിച്ച് പ്രതികളുടെ വീട്ടുകാരിൽ നിന്നും 25 ലക്ഷം രൂപ ആവശ്യപ്പെടുകയും ഭയന്നുപോയ വീട്ടുകാർ അവരുടെ സ്വർണവും മറ്റും പണയം വെച്ച് 20 ലക്ഷം രൂപ അക്കൗണ്ടിലേക്ക് ഇട്ടു കൊടുക്കുകയും 5 ലക്ഷം രൂപ ക്യാഷ് ആയി കൊടുക്കുകയും ചെയ്തു പരാതിക്കാരെ വിശ്വസിപ്പിക്കുന്നതിനായി ഡിവൈഎസ്പിയുടെ എന്ന് പറഞ്ഞ് ഒരു ഓഡിയോയും അയച്ചുകൊടുത്തു. എന്നാൽ സർട്ടിഫിക്കറ്റ് കേസിലെ പ്രതികൾ ജാമ്യത്തിൽ ഇറങ്ങി കുറച്ചുദിവസം കഴിഞ്ഞപ്പോൾ എല്ലാ പ്രതികളെയും പിടിച്ചു കഴിഞ്ഞു പത്രത്തിലും മറ്റു മീഡിയകളിലും വാർത്ത വന്നപ്പോൾ തങ്ങൾ പറ്റിക്കപ്പെട്ടു എന്ന് സർട്ടിഫിക്കറ്റ് കേസിലെ പ്രതികൾക്ക് മനസ്സിലായി തുടർന്നവർ പോലീസ് പരാതി നൽകുകയും പൊന്നാനി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു പ്രതികളായ നവാസ്, s/o മൊയ്തീൻ തൃപ്പങ്ങാട്,
കമറുദ്ദീൻ, ചിറക്കപ്പറമ്പ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുള്ളതും ഇവർക്ക് വോയിസ് അയച്ചുകൊടുത്ത ആളിനെ കുറിച്ച് അന്വേഷിച്ചതിൽ സോഡാ ബാബു എന്നറിയപ്പെടുന്ന സാജിദ് ആണെന്ന് കണ്ടെത്തുകയും കുറിച്ച് അന്വേഷിച്ചതിൽ കുറച്ചു ദിവസങ്ങൾക്കു മുമ്പ് എറണാകുളം പനങ്ങാട് സ്റ്റേഷൻ വാഹനം കേസിൽ അറസ്റ്റിലായി ഇപ്പോൾ ജയിലാണെന്നും അറിയാൻ കഴിഞ്ഞു സിഐ അഷ്റഫിന്റെ നേതൃത്വത്തിൽ എസ്ഐ ബിബിൻ, സിവിൽ പോലീസ് ഓഫീസർമാരായ കൃപേഷ്, സുമേഷ്, ശ്രീരാജ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍