ദേവധാറിലെ കുട്ടികൾക്ക് പോലീസിന്റെ അനുമോദനം

ponnani channel
By -
0

 താനൂർ: മലപ്പുറം ജില്ലാ പോലീസ് ശിശു സൗഹൃദ പോലീസ് പദ്ധതിയുടെ ഭാഗമായി മഞ്ചേരിയിൽ വച്ച് നടത്തിയ  ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്ത താനൂർ ദേവധാർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളെ താനൂർ പോലീസിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.
 താനൂർ പോലീസ് സ്റ്റേഷനെ പ്രതിനിധീകരിച്ച്
 ദേവധാർ ഹൈസ്കൂളിലെ വിദ്യാർത്ഥികളായ കെ.സിയ അല,
 എം. വി ഹൃദു കൃഷ്ണൻ, വി.കെ അലോക് സൂര്യ , എന്നിവരായിരുന്നു മത്സരത്തിൽ പങ്കെടുത്തിരുന്നത്.
 താനൂർ പോലീസ് സ്റ്റേഷനിൽ വച്ച് നടന്ന ചടങ്ങിൽ പോലീസ് സബ് ഇൻസ്പെക്ടർ ആർ ഡി കൃഷ്ണ ലാൽ
 ഉപഹാര സമർപ്പണം നടത്തി.
 താനൂർ പോലീസ് സ്റ്റേഷനിലെ ശിശു സൗഹൃദ കേന്ദ്രം  കുട്ടികൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് സബ് ഇൻസ്പെക്ടർ പറഞ്ഞു 
 പോലീസ് സബ് ഇൻസ്പെക്ടർ വി രാജു.
 ദേവധാർ ഹൈസ്കൂൾ പ്രധാനാധ്യാപിക പി ബിന്ദു
 സീനിയർ സിവിൽ പോലീസ് ഓഫീസർ സതി, സി.പി.ഒ യു.
അജന എന്നിവർ സംസാരിച്ചു.

 ഫോട്ടോ അടിക്കുറിപ്പ്

 ശിശു സൗഹൃദ പോലീസ് പദ്ധതി പ്രകാരം ജില്ലാ പോലീസ് നടത്തിയ മത്സരത്തിൽ പങ്കെടുത്ത ദേവധാർ ഹൈ സ്കൂളിലെ കുട്ടികൾക്ക് താനൂർ പോലീസ് സബ് ഇൻസ്പെക്ടർ ആർ ഡി കൃഷ്ണ ലാൽ  ഉപഹാരം സമർപ്പിക്കുന്നു.

.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)