ആലത്തിയൂർ ഹനുമാൻ കാവ് ദേവസ്വത്തിന്റെആഞ്ജനേയ കീർത്തി പുരസ്‌കാരം ഗായകൻ മധുബാലകൃഷണന്

ponnani channel
By -
0
ശ്രീ.ആലത്തിയൂർ ഹനുമാൻസ്വാമിയുടെ പേരിലുള്ള 2025 വർഷത്തെ ആഞ്ജനേയ കീർത്തി പുരസ്‌കാരത്തിന് പ്രശ്‌സ്ത ഗായകൻ മധുബാലകൃഷണൻ അർഹനായി. 
2017 വർഷം മുതൽ ആരംഭിച്ച ആഞജനേയ കീർത്തി പുരസ്‌കാരം പ്രശസ്‌ത പാട്ടുകാരനായ ശ്രീ.ജയവിജയൻ (ശ്രീ ജയൻ), ശ്രീ പി.ജയചന്ദ്രൻ, ശ്രീ പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, ശ്രീ എ.ആർ.കുട്ടി, ശ്രീമതി.നഞ്ചിയമ്മ, ശ്രീ.ശരത്ത് തുടങ്ങിയ
പ്രമുഖർ മുൻ വർഷങ്ങളിൽ അർഹരായിട്ടുണ്ട്. 25000/- രൂപയും പ്രശസ്‌തി പത്രവും ഫലകവുമാണ് ആഞനേയ കീർത്തി പുരസ്‌കാരം. ശ്രീ ആലത്തിയൂർ ഹനുമാൻകാവ് ദേവസ്വത്തിലെ ഈ വർഷത്തെ തിരുവോണ മഹോത്സവത്തോട് അനുബന്ധിച്ച് 27-10-2025ന് തിങ്കളാഴ്ച്ച വൈകുന്നേരം 5 ന് ക്ഷേത്രാങ്കണത്തിൽ (പുറത്തേ വേദിയിൽ) നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ വെച്ച് ക്ഷേത്രം ട്രസ്റ്റി, മഹാമഹിമശ്രീ സാമുതിരി രാജ ശ്രീ പി.കെ.കേരള വർമ്മ ശ്രീ. മധുബാലകൃഷണന് ആഞജനേയ കീർത്തി പുരസ്‌കാരം നൽകും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കൽപ്പുഴ ശങ്കരൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിക്കുന്ന സാംസ്‌കാരിക സമ്മേളനം മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ശ്രീ ഒ.കെ.വാസു മാസ്റ്റർ ഉത്ഘാടനം നിർവ്വഹിക്കും.

മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ശ്രീ ടി.സി.ബിജു മുഖ്യ അതിഥി ആകുന്ന ചടങ്ങിൽ പ്രശസ്‌ത പ്രഭാഷകൻ ശ്രീ അജിത്ത് കൊളാടി മുഖ്യ പ്രഭാഷണം നടത്തും. മലബാർ ദേവസ്വം ബോർഡ് മെമ്പർ ശ്രീ ഉദയൻ എം.കെ. മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഡിവിഷൻ എരിയാകമ്മിറ്റി ചെയർമാൻ ശ്രീ.ഒ.കെ.ബേബി ശങ്കർ, മലബാർ ദേവസ്വം ബോർഡ് മവപ്പുറം അസ്സി.കമ്മീഷണർ ശ്രീ കെ.കെ.പ്രമേദ് കുമാർ, തൃപ്രങ്ങോട് പഞ്ചായത്ത് മെമ്പർ അഡ്വ.വിനുനാഥ്, ദേവസ്വം എക്‌സിക്യൂട്ടിവ് ഓഫീസർ ശ്രീ.കെ.പരമേശ്വരൻ ഉത്സവാഘോഷ കമ്മിറ്റി പ്രസിഡൻ്റ് ശ്രീ.പി.പി.ഗോപിനാഥൻ നമ്പ്യാർ, ക്ഷേത്ര ജീവനക്കാരുടെ പ്രതിനിധി ശ്രീ.എം.കെ. രാമകൃഷണൻ എന്നിവർ സംസാരിക്കും. പ്രശസ്‌ത ശാസ്‌താം പാട്ട് കലാകാരൻ ശ്രീ.കെ.ടി.ബാലൻ നായർ, യുവ എഴുത്തുകാരി ശ്രീമതി.സന്ധ്യാവാസു, ദേശീയ മത്സര പരീക്ഷകളിൽ (IISER,JEE, JEE Advance) ഉന്നത വിജയം കരസ്തമാക്കിയ ശ്രീ കൗശിക്ക് കൃഷണ എന്നിവരെ ചടങ്ങിൽ അനുമോദിക്കുമെന്നു എക്സിക്യൂട്ടീവ് ഓഫീസർ കെ. പരമേശ്വരൻ, പി. പി. ഗോപിനാഥൻ നമ്പ്യാർ, പി. പി. ശശിധരൻ, രാമകൃഷ്ണൻ ഹനുമാൻകാവ് എന്നിവർ പറഞ്ഞു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)