തിരൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ മുഹമ്മദ് റഫീക്കിനുള്ള യാത്രയപ്പാണ് ഇന്ന് സ്റ്റേഷനിൽ വെച്ച് നടന്നത്. രണ്ടര മാസത്തോളമാണ് എസ്എച്ച്ഒ മുഹമ്മദ് റഫീഖ് തിരൂർ പോലീസ് സ്റ്റേഷനിൽ സേവനം അനുഷ്ടിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളിൽ മികച്ച പ്രവർത്തനമാണ് അദ്ദേഹം കാഴ്ച വെച്ചിട്ടുള്ളത്. എടവണ്ണ പോലീസ് സ്റ്റേഷനിലേക്കാണ് അദ്ദേഹം സ്ഥലം മാറി പോകുന്നത്. യാത്രയയപ്പ് ചടങ്ങ് തിരൂർ ഡിവൈഎസ്പി എ ജെ ജോൺസൺ ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി. ചടങ്ങിൽ സബ് ഇൻസ്പെക്ടർ സുജിത്ത് അധ്യക്ഷത വഹിക്കുകയും. സബ് ഇൻസ്പെക്ടറായ മിഥുൻ ,അനീഷ് , നിർമ്മൽ, സെബാസ്റ്റ്യൻ ജോസഫ്, മധു ,എന്നിവരും പോലീസ് ഉദ്യോഗസ്ഥരായ ജയപ്രകാശ് ,ഷിജിത്ത്, വിജേഷ് എന്നിവരും സംസാരിക്കുകയുണ്ടായി.
കൂടാതെ കഴിഞ്ഞ ദിവസങ്ങളിൽ തിരൂർ പോലീസ് സ്റ്റേഷനിൽ നിന്നും തിരുവനന്തപുരത്തേക്ക് ട്രാൻസ്ഫറായി പോയ ഷൈജു എന്ന പോലീസ് ഉദ്യോഗസ്ഥനും കൊല്ലം ജില്ലയിലേക്ക് ട്രാൻസ്ഫർ ആയി പോയ രാഗേഷ് എന്ന പോലീസ് ഉദ്യോഗസ്ഥനും തിരൂർ പോലീസ് സ്റ്റേഷനിൽ വെച്ച് കഴിഞ്ഞ ദിവസങ്ങളിൽ യാത്രയയപ്പ് നൽകുകയുണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍