പൊന്നാനി ഏരിയയിൽ
പതിനായിരത്തിലധികം
പ്രവാസികളെ അംഗങ്ങളാക്കുമെന്ന്
കേരള പ്രവാസി സംഘം
പ്രവാസി പെൻഷൻ ഗുണഭോക്താക്കൾക്ക് മെമ്പർഷിപ്പ് നൽകി
ഏരിയ തല ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡണ്ട് സി കെ കൃഷ്ണദാസ് നിർവ്വഹിച്ചു
പൊന്നാനി.. കേരള പ്രവാസി സംഘം മെമ്പർഷിപ്പ് ദിനമായ ഒക്ടോബർ 16 ന് കെ കെ ജംഗ്ഷനിലാണ് ഏരിയ തല ഉദ്ഘാടനം നടന്നത്. ചടങ്ങിൽ ജില്ലാ എക്സിക്യൂട്ടീവ് അഡ്വ: എം കെ സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി .
ഏരിയ പ്രസിഡണ്ട് സക്കരിയ്യ പെരുമ്പടപ്പ് അദ്ധ്യക്ഷനായി.
. പ്രവാസി ക്ഷേമനിധി
. പെൻഷൻ ഗുണഭോക്താക്കളായ സിദ്ധീക്ക് പണിക്ക വീട്ടിൽ ,മോയന്റെ അശ്റഫ്.. പി ടി മുഹമ്മദലി. ഹംസ ടി പി ,അബ്ദുൽ മജീദ് പി ടി അഷ്‌റഫ്. എൻ പി , ഏ വി ഹൈദ്രോസ് എന്നിവർ
മെമ്പർഷിപ്പ് സ്വീകരിച്ചു കൊണ്ടാണ് ഉദ്ഘാടനം നടന്നത്.
പ്രവാസികൾ എന്നും
ഈ നാടിന്റെ കരുത്താണന്നും നമ്മൾ അടങ്ങുന്ന പ്രവാസികളുടെ അനുഭവ സമ്പത്തും വിയർപ്പുമാണ് ഇന്ന് കാണുന്ന കേരളം എന്നും ഉദ്ഘാടന പ്രസംഗത്തിൽ സി കെ കൃഷ്ണദാസ് പറഞ്ഞു. സംസ്ഥാന സർക്കാർ പ്രവാസികൾക്ക് നൽകുന്ന ആനൂകൂല്യങ്ങൾക്ക് ഏറെ നന്ദി ഉണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു.
നോർക്ക കെയർ ഇൻഷൂറൻസ് പദ്ധതിയിൽ തിരിച്ചെത്തിയ പ്രവാസികളെ ഉടൻ സർക്കാർ ഉൾപ്പെടുത്തണമെന്ന പ്രവാസി സംഘത്തിൻ്റെ ഇപ്പോഴത്തെ ആവശ്യം സർക്കാർ പരിഗണിക്കുമെന്നും ആ സന്തോഷ വാർത്തക്കായി പ്രവാസികൾ കാത്തിരിക്കുകയാണന്നും കൃഷ്ണദാസ് പറഞ്ഞു.
.സി മൻസൂറലി. എം മുസ്തഫ, സുകുമാരൻ , നാസർ പൊറ്റാടി , ദിനേശൻ , ഗഫൂർ മാറഞ്ചേരി എന്നിവർ ആശംസകളർപ്പിച്ചു
ഏരിയ സെക്രട്ടറി സക്കരിയ്യ പൊന്നാനി സ്വാഗതവും ഏരിയ വൈസ് പ്രസിഡണ്ട് സി പി സക്കീർ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍