തിരൂർ: കർണാടകയിൽ കോൺഗ്രസ് സർക്കാരിന്റെ കീഴിൽ നടത്തുന്ന ബുൾ ഡോസർ രാജ് ക്കെതിരെ എസ് ഡി പി ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രധിഷേതത്തിന്റെ ഭാഗമായി എസ് ഡി പി ഐ തിരൂർ മുനിസിപ്പൽ കമ്മിറ്റി തിരൂരിൽ പ്രധിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രധിഷേധ പ്രകടനം തിരൂർ നഗരം ചുറ്റി ബസ്റ്റാന്റിൽ സമാപിച്ചു. സമാപന യോഗം ഉത്ഘാടനം ചെയ്തു കൊണ്ട് എസ് ഡി പി ഐ മണ്ഡലം ട്രെഷറർ ഹംസ എ. പി സംസാരിച്ചു. ബാംഗ്ലൂരിൽ കുടിയേറ്റത്തിന്റെ പേര് പറഞ്ഞു കൊണ്ട് മുസ്ലീങ്ങളെയും, ദളിതരെയും തിങ്ങി പാർക്കുന്ന സ്ഥലങ്ങളിൽ നിന്നും ആട്ടിയോടിക്കുകയും, വീടുകൾ തച്ചു തകർക്കുകയുമാണ് സ്നേഹത്തിന്റെ കടലായ രാഹുലിന്റെ കോൺഗ്രസ് കർണാടകയിൽ ചെയ്തു കൊണ്ടിരിക്കുന്നത് എന്നും, ഫാസിസ്റ്റു ഭരണകൂടം ചെയ്തു കൊണ്ടിരിക്കുന്ന അതെ രീതിയിൽ തന്നെയാണ് കോൺഗ്രസ് സർക്കാരും കർണാടകയിൽ ചെയ്തു കൊണ്ടിരിക്കുന്നതെന്നും ഹംസ സൂചിപ്പിച്ചു. കുടി ഒഴിപ്പിക്കപ്പെട്ട പാവപ്പെട്ട മനുഷ്യർക്ക് നീതി ലഭിക്കുന്നത് വരെ എസ് ഡി പി ഐ തെരുവിൽ ഉണ്ടാകുമെന്നും ഹംസ കൂട്ടി ചേർത്തു. മുനിസിപ്പൽ പ്രസിഡണ്ട് നജീബ് തിരൂർ, സെക്രെട്ടറി റഫീഖ്, ഹംസ അന്നാര എന്നിവർ സംസാരിച്ചു. ആദം കുട്ടി
ഷെഫീഖ്, അസ്‌കർ, മുസ്തഫ, യഹിയ, ഫൈസൽ ബാബു, ശിഹാബ് എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍