പ്രവാസിയുടെ രേഖകൾ അടങ്ങിയ കളഞ്ഞു പോയ പേഴ്സ് ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് തിരൂർ പോലീസ്.

ponnani channel
By -
0
തിരൂർ ബി പി അങ്ങാടിയിൽ വെച്ച് യാത്രക്കിടയിൽ പ്രവാസിയുടെ രേഖകൾ അടങ്ങിയ കളഞ്ഞു പോയ പേഴ്സ് ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് തിരൂർ പോലീസ്. പ്രവാസിയായ യുവാവ് കുടുംബ സമേതം യാത്ര ചെയ്യുന്നതിനിടയിലാണ് BP അങ്ങാടിയിൽ വെച്ച് പേഴ്സ് കളഞ്ഞ് പോവുകയായിരുന്നു. പ്രവാസി വീട്ടിലെത്തിയപ്പോഴാണ് തൻ്റെ വിദേശത്ത് ജോലി സംബന്ധമായ രേഖകൾ അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. അത് വഴി യാത്ര ചെയ്തിരുന്ന കൂലി പണിക്കാരനായ ദമ്പതികൾ ഈ പേഴ്സ് കാണുകയും തുടർന്ന് ദമ്പതികൾ പേഴ്സ് പോലീസിൽ ഏൽപ്പിക്കുക ചെയ്തു. തുടർന്ന് പോലീസ് അന്വേഷിച്ച് ഇരിങ്ങാവൂർ സ്വദേശിയായ പ്രവാസിയായ പേഴ്സിൻ്റെ ഉടമസ്ഥനെ കണ്ടെത്തി തിരിച്ച് ഏൽപ്പിക്കുകയും ചെയ്തു. പേഴ്സ് തിരിച്ച് കിട്ടിയതിൽ പ്രവാസി അതിയായ സന്തോഷം രേഖപ്പെടുത്തുകയുണ്ടായി. തിരൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് പ്രവാസിയെ കണ്ടെത്തി പേഴ്സ് ഏൽപ്പിക്കുകയുണ്ടായി. പോലീസ് ഉദ്യോഗസ്ഥരായ മൻസൂർ, യാസിർ എന്നിവ രും പങ്കെടുത്തു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)