പൊന്നാനി : എംപി ഗംഗാധരൻ ഫൗണ്ടേഷനും, അഖിലഭാരത അയ്യപ്പ സേവാസംഘവും സംയുക്തമായി കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തിൽ വെച്ചു നടത്തുന്ന അയ്യപ്പ ഭക്തൻമാർക്കുള്ള ഇടത്താവളം മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സന്ദർശിച്ചു.
വഴിയിലുള്ള തടസ്സങ്ങൾ നീക്കി ഭക്തർക്ക് വിശ്രമസൗകര്യങ്ങൾ ഒരുക്കുന്നത് എല്ലാ മതവിശ്വാസങ്ങളുടെയും അടിസ്ഥാന ധർമ്മമാണെന്ന് സാദിഖ് അലി തങ്ങൾ അഭിപ്രായപ്പെട്ടു. മാനവികത ഉയർത്തിപ്പിടിക്കുന്ന ഇടത്താവളത്തിന് തങ്ങൾ എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്തു.
എം പി ഗംഗാധരൻ ഫൗണ്ടേഷൻ ചെയർമാൻ കെപി നൗഷാദ് അലി അധ്യക്ഷത വഹിച്ചു.
ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ, പിവി മുഹമ്മദ് മൗലവി, സി ഹരിദാസ്, എം. രാമനാഥൻ, അഹമ്മദ് ബാഫഖി തങ്ങൾ, എ എം സമദ്, വികെഎം ഷാഫി, സുരേഷ് പുന്നക്കൽ, ഫൈസൽ ബാഫഖി തങ്ങൾ, സെയ്ത് ഹാജി, കെ. ജയപ്രകാശ്, എൻപി നബീൽ, അബ്ദറഹ്മാൻ കുട്ടി മാസ്റ്റർ, സികെ മുഹമ്മദാജി, കെടി ഹംസ, പരീക്കുട്ടി, എൻ ഫസലു റഹ്‌മാൻ, ടികെ അഷ്റഫ്, എച്ച് കബീർ, ഇല്യാസ് മൂസ, മിദ്ലാജ് തയ്യിൽ, സുരഭി, കെപി സോമൻ, കെ രാജീവ്, പി സദാനന്ദൻ, പി രഞ്ജിത്ത്, ഫർഹാൻ ബിയ്യം, സിഎ ശിവകുമാർ, സെയ്ദ് നെയ്തല്ലൂർ, ഊരത്ത് രവീന്ദ്രൻ, നളിനി സരോജം, എ പവിത്രകുമാർ, കെഎം അബ്ദുറഹ്‌മാൻ, ടികെ റഷീദ്, ഇബ്രാഹീം കോയ, അമ്മുകുട്ടി, വിവി യശോദ തുടങ്ങിയവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍