കരിപ്പൂർ : വിമാനത്താവള പരിസരത്ത് വെങ്കുളം ഭാഗത്ത് കാഴച്ചകാണാൻ എത്തിയ യുവാവ് താഴ്ചയിലേക്ക് വീണു. ഗുരുതര പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇയാൾ മരണപ്പെട്ടു.
മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിൻ എന്ന (30) വയസ്സുകാരനാണ് മരണപ്പെട്ടത്, അപകടം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
ഇന്നു പുലർച്ചെ അഞ്ചാരയോടെയാണ് അപകടം സംബന്ധിച്ച് പോലീസിന് വിവരം ലഭിക്കുന്നത്, കരിപ്പൂർ വിമാനത്താവള വ്യൂ പോയിന്റ് ആണിവിടെ, വിമാനമിറങ്ങുന്നതും പോകുന്നതും കാണാൻ ഇവിടെ ഒട്ടേറെ പേർ എത്തുന്ന സ്ഥലമാണ്, മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ. അപകടം ഉണ്ടാവുന്നതിനാൽ പോലീസ് ഇവിടെ നേരത്തെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു...!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍