തിരൂർ / വൈലത്തൂർ :
വൈലത്തൂരിൽ പ്രവർത്തിക്കുന്ന
SIMET college of nursing താനൂർ, കോളേജിൽ ആന്റി റാഗിംഗ് വാരാചരണത്തോടനുബന്ധിച്ച് എല്ലാ വിദ്യാർത്ഥികൾക്കുമായി ആൻ്റി റാഗിങ് ബോധവൽക്കരണ ക്ലാസ്സ് നടത്തുകയുണ്ടായി.
കഴിഞ്ഞ ദിവസം കോളേജ് അങ്കണത്തിൽ വെച്ചാണ് ക്ലാസുകൾ സംഘടിപ്പിച്ചത് . പ്രസ്തുത പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജിബി വർഗീസ് അധ്യക്ഷത വഹിക്കുകയുണ്ടായി. പരിപാടിയിൽ റാഗിങ്ങിന്റെ ദൂഷ്യവശങ്ങളെയും നിയമ നടപടികളെയും പറ്റിയും തിരൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നസീർ തിരുക്കാട് ക്ലാസ്സ് എടുത്ത് ഉദ്ഘാടനം ചെയ്യുകയുണ്ടായി. റാഗിംഗ് സംബന്ധമായ ശിക്ഷ നടപടികളെയും, ആന്റി റാഗിംഗ് കമ്മിറ്റിയും, സ്ക്വാഡും അത് സംബന്ധിച്ചുള്ള പ്രവർത്തനങ്ങളെയും പറ്റി അഡ്വക്കേറ്റ് ബീന കരുവത്ത് പ്രസ്തുത പരിപാടിയിൽ സംവദിച്ചു. ക്ലാസ്സിൽ ശ്രീദേവി ടീച്ചർ സ്വാഗത പ്രസംഗം നടത്തുകയും വിദ്യാർത്ഥി പ്രതിനിധിയായ അഖ്സാ സാറാ എബ്രഹാം നന്ദി പ്രസംഗം നടത്തുകയുണ്ടായി.
ക്ലാസ്സ് പ്രതിനിധികളുമായിട്ടുള്ള ചർച്ചകൾക്ക് ശേഷം യോഗം അവസാനിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍