നവകേരളം – സിറ്റിസൺ റെസ്‌പോൺസ് പരിപാടിയുടെ പൊന്നാനി നിയമസഭ മണ്ഡലതല ഭവന സന്ദർശന പരിപാടിക്ക് തുടക്കമായി

ponnani channel
By -
0
നവകേരളം – സിറ്റിസൺ റെസ്‌പോൺസ് പരിപാടിയുടെ പൊന്നാനി നിയമസഭ മണ്ഡലതല ഭവന സന്ദർശന പരിപാടിക്ക് തുടക്കമായി. ഫെമിനിച്ചി ഫാത്തിമ എന്ന സിനിമയുടെ സംവിധായകനും സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര ജേതാവുമായ *ഫാസിൽ മുഹമ്മദിന്റെ* വസതി സന്ദർശിച്ച് നിർദേശങ്ങൾ സ്വീകരിച്ചുകൊണ്ട്, പൊന്നാനി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി *സുധ സി.വി.* പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.


കലാമൂല്യമുള്ള സിനിമകൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സർക്കാർ നേതൃത്വത്തിൽ പ്രാദേശിക അടിസ്ഥാനത്തിൽ ഫിലിം ഫെസ്റ്റിവലുകൾ സംഘടിപ്പിക്കണമെന്ന ആശയം ഫാസിൽ മുഹമ്മദ് മുന്നോട്ടുവച്ചു. 
ജനങ്ങളെ കേൾക്കാനും ജനങ്ങളിൽ നിന്ന് വികസന ക്ഷേമ കാര്യങ്ങളിൽ നിർദ്ദേശങ്ങൾ ക്ഷണിച്ച് ഭാവി പദ്ധതി രൂപീകരിക്കുവാനും തയ്യാറായ സർക്കാർ നടപടി മാതൃകാപരമാണന്നും അദ്ദേഹം പറഞ്ഞു.



വാർഡ് കൗൺസിലർ ശ്രീമതി സിന്ധു K, പൊന്നാനി നിയമസഭ മണ്ഡലം ചാർജ് ഓഫീസർ നവാസ് എം.കെ., പൊന്നാനി മുനിസിപ്പാലിറ്റി ചാർജ് ഓഫീസർ ഖലീൽ റഹ്മാൻ സി.എച്ച്., കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് വി.കെ., ഇമ്പിച്ചിക്കോയ തങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)