എസ്‌.ഐ.ഒ പൊന്നാനി ഏരിയയിൽ പുതിയ നേതൃത്വം നിലവിൽ വന്നു

ponnani channel
By -
0
പൊന്നാനി: എസ്‌.ഐ.ഒ പൊന്നാനി ഏരിയയുടെ പുതിയ നേതൃത്വം നിലവിൽ വന്നു. പുതുതായി രൂപീകരിച്ച കമ്മിറ്റിയിൽ യൂനുസ് ശരീഫ് പ്രസിഡന്റായും മുഹമ്മദ് ഹാദി സെക്രട്ടറിയായും ചുമതലയേറ്റു.
ജില്ലാ സമിതി അംഗം ഹസിൻ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പഴയ കമ്മിറ്റി ഔദ്യോഗികമായി ചുമതലകൾ പുതിയ നേതൃത്വത്തിന് കൈമാറി. സംഘടനയുടെ ആശയപരമായ ദിശയും പ്രവർത്തന ലക്ഷ്യങ്ങളും ശക്തിപ്പെടുത്തുന്ന രീതിയിൽ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്ന് പുതിയ നേതൃത്വം അറിയിച്ചു.

വിദ്യാർത്ഥി സമൂഹത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മുന്നേറ്റത്തിന് വേണ്ടി എസ്‌.ഐ.ഒ പൊന്നാനി ഏരിയ കൂടുതൽ സജീവമായ ഇടപെടലുകൾ നടത്തുമെന്നും നേതാക്കൾ വ്യക്തമാക്കി.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)