പൊന്നാനി നിളയോരം ടൂറിസം ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രകാശ പൂരിതമാക്കുന്നതിൻ്റെ മുന്നോടിയായാണ് വിദഗ്ദ സംഘത്തിന്റെ പരിശോധന പൊന്നാനി എം എൽ എ പി നന്ദകുമാറിന്റെ ആസ്തി വികസന ഫണ്ടും നഗരസഭയുടെ ഫണ്ടും സംയോജിപ്പിച്ചു ക്കൊണ്ടാണ് നിളയോരം നിലാവിലേക്ക് പദ്ധതി നടപ്പിലാക്കുന്നത്.വിശദമായ പ്രൊജക്ട് റിപ്പോർട്ട് ഉടൻ തയ്യാറാക്കി ത്വരിത ഗതിയിൽ പദ്ധതി നടപ്പിലാക്കാനാണ് നഗരസഭയുടെ ശ്രമം
നിളാ സംഗ്രാലയം , നഗരസഭ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ എന്നിവിടങ്ങളിൽ ആദ്യഘട്ടവും മറ്റിടങ്ങളിൽ രണ്ടാം ഘട്ടത്തിലും പ്രവർത്തികൾ പൂർത്തീകരിക്കും.
നഗരസഭ വൈസ് ചെയർപേഴ്സൻ സി പി സക്കീർ , വികസന ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ മഷൂദ് , മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ റീന പ്രകാശൻ ,കൗൺസിലർ സാദിഖ് സാഗോസ്,പി ഡബ്ലി യു ഡി ഇലക്ട്രിക് വിഭാഗം അസിസ്റ്റന്റ്
എക്സിക്യൂട്ടീവ് എഞ്ചിനീയർ , അസിസ്റ്റൻ്റ് എഞ്ചിനീയർ ഷജിൽ, പി ഡബ്ലി യു ഡി റോഡ്സ് വിഭാഗം അസിസ്റ്റൻ്റ് എഞ്ചിനീയർ ബിനീഷ്, മുനിസിപ്പൽ സെക്രട്ടറി സജിറൂൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍