ക്ഷാമശ്വാസ കുടിശ്ശിക പൂർണ്ണമായും അനുവദിച്ച,
12 -ാം ശമ്പള - പെൻഷൻ
പരിഷ്കരണ കമ്മീഷനെ
നിയമിച്ച കേരള സർക്കാരിനെ അഭിനന്ദിച്ചുകൊണ്ട്
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ( കെ.എസ്.എസ്.പി.യു)
പൊന്നാനി ടൗൺ
ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊന്നാനി സബ് ട്രഷറി പരിസരത്ത് ആഹ്ലാദ പ്രകടനവും വിശദീകരണ യോഗവും.
പരിപാടി പുരോഗമന കലാ സാഹിത്യ സംഘം മേഖല സെക്രട്ടറി ഇമ്പിച്ചിക്കോയ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡണ്ട് പി.കെ. സദാനന്ദൻ അധ്യക്ഷനായിരുന്നു.
സംഘടനയുടെ സംസ്ഥാന സെക്രട്ടറി സി.ജി. താരാനാഥൻ, ബ്ലോക്ക് സെക്രട്ടറി ഏ. രാമകൃഷ്ണൻ , ടി. സുഭാഷ് എന്നിവർ പ്രസംഗിച്ചു.
മോളി മാത്യു, കെ.സുരേഷ്, സി. സൗദാമിനി, കെ. ധർമപാൽ എന്നിവർ
പ്രകടനത്തിന് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍