കറവപശുക്കൾക്കുള്ള കാലിത്തീറ്റ വിതരണം ചെയ്തു.
പൊന്നാനി: - നഗരവൽക്കരണത്തിൻ്റെ കടന്നു കയറ്റത്തിൽ പരമ്പരാഗത ജീവിത മാർഗ്ഗമായ പശുവളർത്തലും , മൃഗപരിപാലനവും അന്യം നിൽക്കാതിരിക്കാൻ നൂതന പദ്ധതികളാവിഷ്കരിച്ച് പൊന്നാനി നഗരസഭ.
ഇതിൻ്റെ ഭാഗമായി ഈ വർഷത്തെ ബഡ്ജറ്റിൽ കറവ പശുക്കൾക്ക് വൈറ്റ് റോയൽറ്റിയും, മുട്ട കോഴികൾക്ക് സിൽവൽ റോയൽറ്റിയും നൽകുന്ന പദ്ധതിയടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.. ആടുകളുടെ പ്രജനനം വർദ്ധിപ്പിക്കുന്നതിന് പൊന്നാനിയിലെ രണ്ട് മൃഗാശുപത്രികളിലും ക്രിത്രിമ ബീജസങ്കലനത്തിന് സൗകര്യം ഏർപ്പെടുത്തുന്നതിനും പദ്ധതി വെച്ചിട്ടുണ്ട്.
. കൂടാതെ മുൻവർഷങ്ങളിൽ നടത്തിയിരുന്ന പദ്ധതികൾ കൂടുതൽ വിപുലപ്പെടുത്തും.
ഇതിൻ്റെ ഭാഗമായി 2025 -26 വാർഷിക പദ്ധതിയിലെ കറവ പശുക്കൾക്കുള്ള കാലിത്തീറ്റ വിതരണം ചമ്രവട്ടം ജംഗ്ഷൻ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ വെച്ച് മുനിസിപ്പൽ ചെയർപേഴ്സൺ സി .വി സുധ ഉദ്ഘാടനം ചെയ്തു.
ഇതിലെ ഗുണഭോക്താക്കൾക്ക് 50% സബ്‌സിഡി നിരക്കിൽ കാലിത്തീറ്റ വീതരണം ചെയ്യുന്ന പദ്ധതിക്കാണ് തുടക്കമായിട്ടുള്ളത്.
ചടങ്ങിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ സി .പി സക്കീർ അധ്യക്ഷതവഹിച്ചു
കൗൺസിലർ ഷാഹിന , ക്ഷീര സഹകരണ സംഘം പ്രസിഡണ്ട് ഷെനീഫ്
സീനിയർ വെറ്ററിനറി സർജൻ , വി. പി.സി ഈശ്വരമംഗലം, എന്നിവർ ആശംസകളർപ്പിച്ചു
ഡോ : ഷീജ വാസു സ്വാഗതവും
ഡോ.അംഗിറസ് നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍