പൊന്നാനി മാലിന്യമുക്ത നവ കേരളത്തിൻ്റെ ഭാഗമായി 2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പൊന്നാനി നഗരസഭ ബയോബിൻ വിതരണം ചെയ്തത്.
വീട്ടിനകത്തെ ജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുകയും, എളുപ്പത്തിൽ മാലിന്യത്തെ ജൈവ വളമാക്കി മാറ്റാൻ കഴിയുകയും ചെയ്യുന്ന മാലിന്യ സംസ്ക്കരണോപാധിയാണ് ബയോബിൻ. നഗരസഭ ഓഫീസിൽ വെച്ച് സംഘടിപ്പിച്ച ബയോബിൻ
വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സി വി സുധ നിർവ്വഹിച്ചു
ചടങ്ങിൽ വൈസ് ചെയർപേഴ്സൺ സി പി സക്കീർ അദ്ധ്യക്ഷനായി.
സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഷനിൽ കുമാർ , ടി കെ മഷൂദ് , റീന പ്രകാശൻ , സൗദാമിനി ടീച്ചർ , ഹസീന കൗൺസിലർമാരായ സി ജിതിൻ, സൗദ നാലകത്ത് , മുത്തലിബ്ബ് , സുരഭി നഗരസഭ സെക്രട്ടറി സജിറൂൺ ,ക്ലീൺ സിറ്റി മാനേജർ മോഹന ചന്ദ്രൻ എന്നിവർ സംസാരിച്ചു.
എച്ച് ഐ ഗീതു സ്വാഗതവും ജെ എച്ച് ഐ വിജിൻ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍