ഇന്ത്യയിൽ ഭരണഘടനാപ്രകാരവും തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പ്രകാരവും ഇലക്ഷനിലൂടെ ഭരണാധികാരികളെ ജനങ്ങൾ തിരഞ്ഞെടുക്കുന്നു. ഓരോരുത്തരും തങ്ങളുടേതായ രാഷ്ട്രീയതാല്പര്യം മുൻനിർത്തി വോട്ട് ചെയ്യുന്നു. അതനുസരിച്ച് തിരഞ്ഞെടുക്കപ്പെടുന്നവരാണ് നാട് ഭരിക്കേണ്ടത്. നമ്മുടെ രാജ്യം അങ്ങനെതന്നെയാണ് മുന്നോട്ട് പോകേണ്ടത്.ചില മതമേലാളന്മാർ ഇതിൽ ഇടപെടൽ നടത്തി രാഷ്ട്രീയസമ്മർദ്ദശക്തി ആവുന്നത് ശരിയല്ല... ഈ രാഷ്ട്രീയജീർണത ഒഴിവാക്കാനും നാടിന്റെ സൗഹൃദം സംരക്ഷിക്കാനും മതമേലാളന്മാർ രാഷ്ട്രീയത്തിൽ നടത്തുന്ന അനാവശ്യ ഇടപെടൽ ഒഴിവാക്കണമെന്ന് ജനകീയ കൂട്ടായ്മ ചെയർമാൻ കെ. എം മുഹമ്മദ് കാസിം കോയ അഭ്യർത്ഥിച്ചു.
ഇ വി എം ൽ എണ്ണപ്പെട്ട വോട്ടുകളുടെയും പോൾ ചെയ്യപ്പെട്ട വോട്ടുകളുടെയും കണക്കിൽ വിത്യാസം വരികയും ഈ സംവിധാനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടാൻ ഇട വരികയും ചെയ്തതിനാൽ പല വികസിത രാജ്യങ്ങളും ഇപ്പോഴും ആശ്രയിക്കുന്ന ബാലറ്റ് പേപ്പർ വോട്ടിങ്ങിന് വേണ്ടി ഉപയോഗപ്പെടുത്താൻ ഭരണാധികാരികളും രാഷ്ട്രീയപാർട്ടികളും ഇലക്ഷൻ കമ്മീഷനും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്മാഈൽ അൻവരി, കെ എം ഇബ്രാഹിം ഹാജി, പി. ശാഹുൽ ഹമീദ് മൗലവി, കെ ഫസലുറഹ്മാൻ മൗലവി എന്നിവർ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍