കഴിഞ്ഞ ദിവസം രാത്രി തിരൂർ Dysp AM സിദ്ധിക്കിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് തിരൂർ Dansaf ടീമും കുറ്റിപ്പുറം SHO മണികണ്ഠന്റെ നേതൃത്വത്തിൽ കുറ്റിപ്പുറം പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ചെമ്പിക്കൽ കൊലത്തോൾ മുളയംപറമ്പിൽ റിയാസിന്റെ വീട്ടിൽ നിന്ന് റിയാസിനെയും തവനൂർ അയങ്കലം ഊരത്ത് പറമ്പിൽ റഹീമിനെയും 30 Gm MDMA യുമായി പിടികൂടിയത്. ബാംഗ്ലൂരിൽ നിന്ന് വൻതോതിൽ MDMA കുറ്റിപ്പുറം മേഖലയിൽ എത്തിച്ച് വിൽപ്പന നടത്തുന്നവരാണ് ഇവർ. ഇവരുടെ ടീമിൽ പെട്ട രണ്ട് പേരെ Mdma യുമായി തിരൂരും കുറ്റിപ്പുറത്തുമായി പിടികൂടിയിരുന്നു. വിലകൂടിയ വാഹനങ്ങളിൽ ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് Mdma കടത്തുന്നതാണ് ഇവരുടെ രീതി. പ്രദേശത്തെ കോളേജ് ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് ഇവർ കാലങ്ങളായി mdma വിതരണം ചെയ്തു വരുന്നതായും ഇവർ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. കുറ്റിപ്പുറത്ത് Mdma യുമായി യുവാവ് മുൻപ് പിടിയായിലായതിനു ശേഷം കർണാടകയിലും തമിഴ്നാട്ടിലുമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു റഹീം. ഇവരിൽ നിന്ന് Mdma pack ചെയ്യുന്നതിനുള്ള കവറുകളും mdma ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് ടുബുകളും OCB പേപ്പറുകളും കണ്ടെടുത്തിട്ടുണ്ട്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
തിരൂർ Dysp AM സിദ്ധിക്കിന് പുറമെ തിരൂർ DANSAF ടീമിലെ ലെ ASI മാരായ രാജേഷ്, ജയപ്രകാശ്, CPO മാരായ ശ്രീഷ്, ഉണ്ണിക്കുട്ടൻ, കുറ്റിപ്പുറം പോലീസ് ഇൻസ്‌പെക്ടർ മണികണ്ഠൻ,SI ശ്രീനിവാസൻ ASI രാജേഷ്,ASI സജുകുമാർ SCPO പ്രശാന്ത്, CPO ലിബിൻ, അനീഷ് എന്നിവരാണ് പരിശോധനക്ക് നേതൃത്വം കൊടുത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍