പൊന്നാനി : പരമ്പരാഗതമായി വർഷം തോറും നടത്തിവരാറുള്ള അമ്പിയാമുർസലുകളുടെ ആണ്ട് നേർച്ച ജൂലൈ രണ്ട് വ്യാഴാഴ്ച ( മുഹറം16 )നടക്കും.

ponnani channel
By -
0
പൊന്നാനി മസ്ജിദ് മുസമ്മിൽ ഇജാബയിൽ നടക്കുന്ന പരിപാടിക്ക് സുബ്ഹി നിസ്കാരശേഷം മൻഖൂസ് മൗലിദോടെ സമാരംഭം കുറിക്കും.തുടർന്ന് 
8:30 am ന് ഖത്മുൽ ഖുർആൻ മജ്‌ലിസും 9: 30 am ന് സാമൂഹിക സാംസ്‌കാരിക നേതൃത്വത്തിന്റെ സാന്നിധ്യത്തിൽ കിറ്റ് വിതരണവും ആത്മീയസംഗമവും 10:30am ന് ഡോ :കോയ ഉസ്താദ് കപ്പാടിന്റെ നേതൃത്വത്തിൽ രിഫാഈ റാതീബ് സംഗമവും നടക്കും.
ആത്മീയ സംഗമം മർകസ് മാനേജിംഗ് ഡയറക്ടർ സി. മുഹമ്മദ്‌ ഫൈസി ഉസ്താദ് ഉദ്ഘാടനം ചെയ്യും.സയ്യിദ് ഹബീബ് തുറാബ് അസ്സഖാഫി സംബന്ധിക്കും. സാംസ്‌കാരിക സമ്മേളനത്തിൽ മുൻ മന്ത്രി പാലോളി മുഹമ്മദ്‌ കുട്ടി, മുൻ സ്പീക്കർ പി. ശ്രീ രാമ കൃഷ്ണൻ,സി. ഹരിദാസ് (എക്സ്. എം പി ), മുൻ എം എൽ എ പി. നന്ദകുമാർ,നഗര സഭാ വൈസ് ചെയർമാൻ പി സക്കീർ, വഖ്ഫ് ബോർഡ് മുൻ ചെയർമാൻ അഡ്വ :എം കെ സക്കീർ,സയ്യിദ് അഹ്മദ് ബാഫഖി തങ്ങൾ,സയ്യിദ് മഖ്ദൂ എം പി മുത്തുക്കോയ തങ്ങൾ, ചരിത്ര കാരണവർ ഹാജി ടി വി അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ,സയ്യിദ് സഹൽ ബാഫഖി തങ്ങൾ, സയ്യിദ് അമീൻ തങ്ങൾ,മറ്റു സാംസ്കാരിക പണ്ഡിതനേതൃത്വം എന്നിവർ സംബന്ധിക്കും.
പരിപാടിയോടനുബന്ധിച്ച്‌ "മലബാറിലെ മക്ക പൊന്നാനി മഖ്ബറകളുടെ നാട്" എന്ന ഹാജി കെ. എം മുഹമ്മദ്‌ കാസിം കോയ രചിച്ച പുസ്തകം മുൻ മന്ത്രി പാലോളി മുഹമ്മദ്‌ കുട്ടിയിൽ നിന്ന് സ്വീകരിച്ച് അക്ബർ ട്രാവൽസ് എം ഡി അൽ ഹാജ് എ അബ്ദുൽനാസർ സാഹിബ് 
പ്രകാശനം ചെയ്യും...

മഗ്‌രിബ് നിസ്കാരാനന്തരം ഖിള്ർ നബിയുടെ പേരിലുള്ള മൗലിദും ഇശാ നിസ്കാരശേഷം സുലൈമാൻ നബിയുടെ പേരിൽ ഉള്ള മൗലിദ്,അമ്പിയാമുർസകളുടെ മൗലിദ് എന്നിവയും അർദ്ധരാത്രിയോടെ അസ്ഹാബുൽ ബദ്ർ റാത്തീബും പുലർച്ചയോടെ മനുഷ്യ കുലത്തിന്റെ രക്ഷക്കും ലോകസമാധാനത്തിനും ശാന്തിക്കും വേണ്ടിയുള്ള പ്രാർത്ഥനാ മജ്ലിസും ഭീകരവാദത്തിനും തീവ്രവാദത്തിനും എതിരെയുള്ള പ്രതിക്ഞ്ജയും നടക്കും 

പരിപാടിയുടെ ഭാഗമായി മുവ്വായിരത്തോളം കുടുംബങ്ങൾക്കുള്ള കിറ്റ് വിതരണവും അന്നദാനവും നടത്തുമെന്നും സംഘാടകർ അറിയിച്ചു.

പത്ര സമ്മേളനത്തിൽ സയ്യിദ് സീതിക്കോയ തങ്ങൾ നീറ്റിക്കൽ, കെ. എം മുഹമ്മദ്‌ കാസിം കോയ,യഹ്‌യ നഈമി മൂന്നാക്കൽ, എ ബി ഉമ്മർ സാഹിബ്‌, കെ എം മുഹമ്മദ്‌ ഇബ്രാഹിം ഹാജി,കെ എം അബ്ദുൽ റസാഖ്ഹാജി,കെ എം മുഹമ്മദ്‌ ഫൈസൽ റഹ്മാൻ എന്നിവർ സംബന്ധിച്ചു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)