കുറ്റവാളികൾസംരക്ഷിക്കപ്പെടുന്ന നിയമം പൊളിച്ചെഴുതണം .സിദ്ധീഖ് മൗലവി അയിലക്കാട്:

ponnani channel
By -
0
 പ്രായപരിധിയുടെയും മറ്റും പഴുതുകളിലൂടെ കൊടുംകുറ്റവാളികൾസംരക്ഷിക്കപ്പെടുന്നസ്ഥിതിവിശേഷം ഇല്ലാതാക്കാൻ നിലവിലെ നിയമം ഭേദഗതി ചെയ്യണമെന്ന് കേരള മദ്യനിരോധന സമിതി സംസ്ഥാന ഉപാദ്ധ്യക്ഷൻ സിദ്ധീഖ് മൗലവി അയിലക്കാട് അഭിപ്രായപ്പെട്ടു. എടപ്പാൾ ഐ സി.സി യിൽ നടന്ന കേരള മദ്യനിരോധന സമിതി താലൂക്ക് സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു. നെടുമ്പാശ്ശേരിയിലേയുംവെങ്കിട്ടരാമന്റേയും ഉൾപ്പെടെ മദ്യലഹരിയിലും മറ്റും നടന്നുകൊണ്ടിക്കുന്ന കരളലിയിക്കുന്ന നരഹത്യകൾ നിസ്സാരവൽക്കരിക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും കൂട്ടിച്ചേർത്തു നെടുംബാശ്ശേരി സംഭവത്തിൽ ബാറുകളുടെ ലൈസൻസസ്പെന്റ് ചെയ്ത നടപടിയെ സ്വാഗതം ചെയ്തു രാജൻ തലക്കാട് അദ്ധ്യക്ഷത വഹിച്ചു..
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)