കുറ്റിപ്പാലയിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

ponnani channel
By -
0
എടപ്പാൾ: കൂനംമൂച്ചി നടുവട്ടം റോഡിൽ കുറ്റിപ്പാലയിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച്
പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവാവ് മരണപ്പെട്ടു. കുമരനല്ലൂർ അമേറ്റിക്കര പുലരി ഭവനത്തിൽ ഉദയൻ(41)ആണ് മരണപ്പെട്ടത്. 20-12-23 ന് രാത്രിയിലായിരുന്നു അപകടം സംഭവിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തൃശൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് കാലത്ത് 10 മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)