വയോജന റാലിയും ധര്‍ണ്ണയും നടത്തും

ponnani channel
By -
0


 മലപ്പുറം : കേന്ദ്ര സര്‍ക്കാറിന്റെ വയോജനങ്ങളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട് വെല്‍ഫെയര്‍  അസോസിയേഷന് ജനുവരി 5 ന് മലപ്പുറം സിവില്‍ സ്‌റ്റേഷന് മുന്നില്‍ ധര്ണ്ണയും വയോജന റാലിയും നടത്തും.

ദേശീയ വയോജന നയം പ്രഖ്യാപിക്കുക, വയോജന പെന്‍ഷന്‍ വിഹിതം 200 രൂപയില്‍ നിന്നും 5000 രൂപയാക്കി വര്‍ദ്ധിപ്പിക്കുക, മുതിര്‍ന്ന പൗരന്മാര്‍ക്ക് റെയില്‍വെ യാത്രക്കൂലിയിലെ ഇളവ് പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ്ണ നടത്തുന്നത്.  മുന്‍ എം എല്‍ എ പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)