ലൈം.ഗികബന്ധത്തിനുശേഷം സാമ്പത്തിക തർക്കം : തുടർന്ന് കമ്പി വടി കൊണ്ട് അടിച്ചു: മൃത.ദേ.ഹം മറവ് ചെയ്യാനുള്ള ശ്രമത്തിനിടെ മദ്യലഹരിയില്‍ ഉറങ്ങിപ്പോയി

ponnani channel
By -
0
ലൈം.ഗികബന്ധത്തിനുശേഷം സാമ്പത്തിക തർക്കം : തുടർന്ന് കമ്പി വടി കൊണ്ട് അടിച്ചു: മൃത.ദേ.ഹം മറവ് ചെയ്യാനുള്ള ശ്രമത്തിനിടെ മദ്യലഹരിയില്‍ ഉറങ്ങിപ്പോയി

കോന്തുരുത്തിയില്‍ ലൈം.ഗികത്തൊഴിലാളിയെ കൊ.ലപ്പെടുത്തിയത് ലൈം.ഗികബന്ധത്തിനുശേഷമുണ്ടായ സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നെന്ന് പോലീസ്. 

കോന്തുരുത്തി സ്വദേശിയായ ജോര്‍ജ് ആണ് പ്രതി. ലൈം.ഗിക ബന്ധത്തിന് ശേഷം സാമ്പത്തിക തർക്കം ഉണ്ടായി.

ഇതിനെ തുടർന്ന് പ്രതി ലൈം.ഗികത്തൊഴിലാളിയായ സ്ത്രീയെ കൊ.ലപ്പെടുത്തി മൃത.ദേ.ഹം ചാക്കില്‍ക്കെട്ടി സൂക്ഷിക്കുകയായിരുന്നു.

തുടര്‍ന്ന് മൃ.തദേ.ഹം മറവുചെയ്യാനുള്ള ശ്രമത്തിനിടെ മദ്യലഹരിയിലായിരുന്ന പ്രതി ഉറങ്ങിപ്പോയെന്നും ഇതിനിടെയാണ് നാട്ടുകാര്‍ മൃതദേ.ഹം കണ്ടതെന്നും പോലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ചു പോലീസ് പറയുന്നത് - ശനിയാഴ്ച രാവിലെയാണ് ജോര്‍ജിന്റെ വീടിന് മുന്നിലെ വഴിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ അര്‍ധനഗ്‌ന മൃ..തദേഹം നാട്ടുകാർ കണ്ടെത്തിയത്. 

മൃ..തദേഹത്തിനരികിലായി ജോർജ് ഇരുന്ന് ഉറങ്ങുന്ന നിലയിൽ ആയിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി ജോർജിനെ കസ്റ്റഡിയിൽ എടുത്തു.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ആണ് ജോർജ് കുറ്റം സമ്മതിച്ചത്.

ആദ്യം കുറ്റം സമ്മതിക്കാതിരുന്ന പ്രതി, പോലീസ് കൂടുതൽ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രിയാണ് സംഭവം നടന്നത്. തന്റെ ഭാര്യ മകളുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു.

ഭാര്യ വീട്ടിൽ ഇല്ലാതിരുന്ന സമയം നോക്കിയാണ് എറണാകുളം സൗത്തില്‍നിന്ന് ലൈംഗികത്തൊഴിലാളിയായ സ്ത്രീയെ ജോര്‍ജ് വീട്ടിലേക്ക് കൊണ്ടുവന്നത്. 

തുടര്‍ന്ന് ഇരുവരും ലൈം.ഗികബന്ധത്തിലേര്‍പ്പെട്ടു. എന്നാല്‍, ഇതിനുശേഷം സ്ത്രീയുമായി പണത്തെച്ചൊല്ലി തര്‍ക്കമുണ്ടായി. തുടര്‍ന്ന് കമ്പിപ്പാര കൊണ്ട് സ്ത്രീയെ തലയ്ക്കടിച്ച് കൊല.പ്പെടുത്തിയെന്നാണ് ജോര്‍ജിന്റെ മൊഴി.

സ്ത്രീയെ കൊ.ല.പ്പെടുത്തിയതിന് പിന്നാലെ മൃ.തദേഹം ഓടയില്‍ മറവുചെയ്യാനായിരുന്നു പ്രതിയുടെ ശ്രമം. ഇതിനായി ചാക്കുകള്‍ സംഘടിപ്പിച്ചു. മൃത.ദേഹം ചാക്കിലാക്കി കയര്‍കെട്ടി വഴിയിലെത്തിച്ചു. 

എന്നാല്‍, മദ്യലഹരിയിലായിരുന്ന പ്രതി ഇതിനിടെ ഉറങ്ങിപ്പോയി. ഈ സമയത്താണ് നാട്ടുകാര്‍ ചാക്കില്‍ക്കെട്ടിയനിലയില്‍ മൃതദേഹം കണ്ടത്.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)