ക്രിസ്തുമസ് ആഘോഷങ്ങൾക്കെതിരായ സംഘ് പരിവാർ ആക്രമണം അപലപനീയം - റസാഖ് പാലേരി

ponnani channel
By -
0
പൊന്നാനി:  ക്രിസ്മസ് ആഘോഷങ്ങൾക്കിടെ സംഘപരിവാർ നടത്തിയ ആക്രമണം  അപലപനീയമാണെന്ന് വെൽഫെയർ പാർട്ടി  സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി പറഞ്ഞു. 
പൊന്നാനി മണ്ഡലത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥികൾക്കുള്ള ആദരവ് ചടങ്ങ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചന്തപ്പടി ടൗൺ പ്ലാസയിൽ വെച്ച് നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് പൊന്നാനി അധ്യക്ഷത വഹിച്ചു. 
പെരുമ്പടപ്പ് പഞ്ചായത്തിൽ നിന്ന്  വിജയിച്ച നൂർജഹാൻ അനസിനുള്ള ഉപഹാരം റസാഖ് പാലേരി നൽകി. ജില്ലാ സെക്രട്ടറി വഹാബ് വെട്ടം, ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി ബാസിത്ത് താനൂർ, മാസിദ ഖലീൽ, യൂനുസ് ഷെരീഫ്, കബീർ പാലപ്പെട്ടി, നൂർജഹാൻ അനസ് എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി സിവി ഖലീൽ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി എം എം ഖദീജ നന്ദിയും പറഞ്ഞു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)