വീട്ടുകളിലെത്തി കിടപ്പ് രോഗികളെ അശ്വസിപ്പിച്ചും , ആദരിച്ചും പൊന്നാനി നഗരസഭ
സാർവ്വത്രിക പാലിയേറ്റീവ് പരിചരണം അയൽപക്ക കൂട്ടായ്മകളിലൂടെ എന്ന ആപ്ത വാക്യവുമായി പാലിയേറ്റീവ് ദിനം ആചരിച്ചു പൊന്നാനി നഗരസഭ.
ശാരീരിക പ്രയാസങ്ങൾ നേരിടുന്ന കിടപ്പു രോഗികളെ ചേർത്തു പിടിക്കുന്നതിൻ്റെ ഭാഗമായാണ് വീടുകളെത്തി ആശ്വാസിപ്പിച്ചും , ആദരിച്ചു സ്നേഹോപഹാരം നൽകിയും പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചത്.
ചടങ്ങ് നഗരസഭ ചെയർപേഴ്സൻ സി വി സുധ ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർപേഴ്സൻ സി പി സക്കീർ അദ്ധ്യക്ഷനായി.
വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മഷൂദ് , വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ സൗദാമിനി ടീച്ചർ , നഗരസഭ കൗൺസിലർമാരായ ഗംഗാധരൻ , സബിത,ശബനി, നിമിഷ
പാലിയേറ്റീവ് നഴ്സിംഗ് സ്റ്റാഫുകളായ ഗ്രീഷ, അഖില, ബിനോയ് എന്നിവർ സംസാരിച്ചു.
നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷനിൽ സ്വാഗതവും നഗരസഭ കൗൺസിലർ ജമാൽ മഞ്ചേരി നന്ദിയും പറഞ്ഞു.
ഇതിൻ്റെ ഭാഗമായി എടപ്പാൾ ഹോസ്പിറ്റലിലെ നഴ്സിംഗ് വിദ്യാർത്ഥികൾ താലൂക്ക് ആശുപത്രിയിൽ നടത്തിയ ഫ്ലാഷ് മോബ് ശ്രദ്ധേയമായിരുന്നു.
താലൂക്ക് ആശുപത്രിയിൽ നടന്ന പരിപാടി സൂപ്രണ്ട് ഡോ: സുരേഷ് ഉദ്ഘാടനം ചെയ്തു.
ആയുർവ്വേദം ,, ഹോമിയോ , അലോപ്പതി ഡോക്ട്ടർ ഹോം കെയർ , ഫിസിയോതെറാപ്പി ഹോം കെയർ എന്നി സേവനങ്ങൾ ലഭ്യമാക്കുന്ന പാലിയേറ്റീവിൻ്റെ പ്രവർത്തനം നഗരസഭ പരിധിയിൽ രോഗികൾക്ക് ആശ്വസകരമാണ്.
പുതുതായി ചുമതലയേറ്റ നഗരസഭ ഭരണ സമിതിയുടെ ആദ്യ പൊതു പരിപാടി പ്രയാസഉള്ള വയോജനങൾക്ക് സഹായ ഉപകരണങ്ങൾ നൽകിയാണ് തുടങ്ങിയത്.
കഴിഞ്ഞാഴ്ച ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ നൽകുന്നതിൻ്റെ മുന്നോടിയായുള്ള മെഡിക്കൽ പരിശോധനയും നടത്തിയിരുന്നു.
വയോജനങൾക്കും ഭിന്നശേഷിക്കാർക്കും കിടപ്പ് രോഗികൾക്കും ആവശ്യമായ സഹായ പരിപാടികൾ തുടർന് കൊണ്ടുപോകാനാണ് നഗരസഭയുടെ തീരുമാനം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍