താനൂർ: സിഎച്ച് ഫൗണ്ടേഷൻ്റെ കീഴിൽ ഫിബ്രവരി 16ന് മീനടത്തൂരിൽ പ്രവർത്തനമാരംഭിക്കുന്ന ഡയാലിസിസ്
സെൻ്ററിൻ്റെ
ധന സമാഹരണത്തിനായി
ഈത്തപ്പഴ ചലഞ്ച്
നടത്തുമെന്ന്
സംഘാടകർ വാർത്താ
സമ്മേളനത്തിൽ
പറഞ്ഞു.
2016 മുതൽ മിനടത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന
സി എച്ച് ഫൗണ്ടേഷൻ്റെ
കീഴിൽ ആരംഭിക്കുന്ന സെൻ്ററിൻ്റെ
ഉദ്ഘാടനം ഫിബ്രവരി 16 ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും. ചടങ്ങിൽ രാഷ്ട്രീയ സാമുഹ്യ ,സാംസ്കാരിക ' ജീവകാരുണ്യ പ്രവർത്തന രംഗത്തെ പ്രമുഖർ പങ്കെടുക്കും. മീനടത്തൂർ ഗവ: ഹൈസ്കുളിന് എതിർ വശത്തായി പ്രവർത്തിക്കുന്ന ഡയാലിസിസ് സെൻ്ററിൽ തുടക്കത്തിൽ നാല് മെഷീനുകൾ ഉണ്ടാവും.
പൂർണ്ണമായി സൗജന്യമായിട്ടാണ്
ഡയാലിസിസ് സേവനം സെൻ്ററിൻ്റെ പ്രവർത്തന ഫണ്ട്
സമാഹരണാർത്ഥം ജനുവരി ,ഫിബ്രവരി മാസങ്ങളിലായി നടത്തുന്ന ഇത്തപ്പഴ ചലഞ്ചിൽ പങ്കാളികളാവുന്നവർക്ക് 500 രൂപക്ക് ഒരു പാക്കറ്റ് ഈത്തപ്പഴം ലഭിക്കും. പ്രത്യേക
തയ്യാറാക്കിയ ആപ്പ് വഴിയാണ് ചലഞ്ച് നടത്തുന്നത്.
പദ്ധതിയുടെ
ഉദ്ഘാടനം
താനുർ ബ്ലോക്ക് പഞ്ചായത്ത് അംഗം
തോട്ടുങ്ങൽ ഉസ്മാൻ ഹാജിയിൽ നിന്നും
ഫണ്ട് സ്വീകരിച്ച്
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: എ പി സ്മിജി, യുത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട്
പി കെ ഫിറോസ് സംസാരിച്ചു.
പത്രസമ്മേളനത്തിൽ
കെ എൻ മുത്തുക്കോയ തങ്ങൾ,
പി അഷ്റഫ്,
ഇ പി ഷരീഫ് ബാവ ഹാജി,
മുജീബ് താനാളൂർ
കുഞ്ഞു മീനടത്തൂർ
എന്നിവർ പങ്കെടുത്തു.
ഫോട്ടോ അടിക്കുറിപ്പ്
മീനടത്തുർ ഡയാലിസിസ് സെൻ്റർ നടത്തുന്ന ഈത്തപ്പഴ ചലഞ്ചിൻ്റെ ഉദ്ഘാടനം
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍