BSS ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ സാമൂഹിക പ്രവർത്തക തഫ്‌സിനയെ മുസ്‌ലിം യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റി ആദരിച്ചു

ponnani channel
By -
0
B S S ദേശീയ പുരസ്കാര ജേതാവ് തഫ്സീനയെ യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റി ആദരിച്ചു

    പൊന്നാനി സ്വദേശിനിയും, സാമൂഹിക പ്രവർത്തകയുമായ തഫ്സീന തന്റെ 25 വയസ്സിൽ തന്നെ സാമൂഹിക സേവനത്തെ ജീവിത ദൗത്യമായി ഏറ്റെടുത്ത് പ്രവർത്തിച്ചു വരുന്ന തഫ്സീന, മലപ്പുറം ജില്ലയിലെ Child Protection Organization-ന്റെ സജീവ അംഗമായും ശ്രദ്ധേയമായ ഇടപെടലുകൾ നടത്തി വരുന്നു.
കുട്ടികളുടെ സുരക്ഷയും അവകാശ സംരക്ഷണവും ഉറപ്പാക്കുന്നതിനായി നിരവധി പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിന്ന തഫ്സീന, വൃദ്ധസദനങ്ങളിലേക്കും ശാന്തി ഭവനങ്ങളിലേക്കും സഹായഹസ്തവുമായി എത്തി അവിടെയുള്ള വയോജനങ്ങൾക്കും ആശ്രിതർക്കും മാനസികവും മാനുഷികവുമായ കരുതൽ നൽകുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു.മുസ്‌ലിം യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സകീർ പാലകലിന്റ പ്രിയ പത്നി കൂടിയായ 
തഫ്സീനയുടെ ഈ നേട്ടം സാമൂഹിക സേവന മേഖലയിലെ സമർപ്പണത്തിനുള്ള മഹത്തായ അംഗീകാരമാണെന്ന് യൂത്ത് ലീഗ് നേതാക്കൾ അഭിപ്രായപ്പെട്ടു 

യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് ഇല്ല്യാസ് മൂസ, ജനറൽ സെ : റാഷിദ്‌ നാലക്കത്ത്, ട്രഷറർ. അൻസാർ പുഴമ്പ്രം,ഭാരവാഹികളയ,സകീർ പാലകൽ, മിദ്‌ലാജ് തയ്യിൽ, അനസ്. കെ,ഷബീർ മരക്കടവ് എന്നിവർ സനിഹിതരായി
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)