സ്നാപ്പ് ചാറ്റ് വഴി പരിചയപ്പെട്ട് പ്രണയം നടിച്ച് പൈസയും സ്വർണ്ണവും തട്ടിയ യുവാവ് തിരൂർ പോലീസിൻ്റെ പിടിയിൽ.

ponnani channel
By -
0

തിരൂർ :
സ്നാപ്പ് ചാറ്റ് വഴി പരിചയപ്പെട്ട് പ്രണയം നടിച്ച് പൈസയും സ്വർണ്ണാഭരണങ്ങളും തട്ടിയയെടുത്ത യുവാവിനെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. മമ്പുറം സ്വദേശിയായ ചപ്പു തൊടിക ആഷിഫ് അഹമ്മദിനെയാണ് ( 23 വയസ് ) തിരൂർ പോലീസ് പിടികൂടിയത്. 
തിരൂർ സ്വദേശിയായ കോളേജ് വിദ്യാർത്ഥിനിയെയാണ് യുവാവ് സ്നാപ്പ് ചാറ്റ് വഴി പരിചയപ്പെട്ടത്. തുടർന്ന് പ്രണയം നടിച്ച് പല സ്ഥലങ്ങളിലും വെച്ച് പീഡിപ്പിക്കുകയും കൂടാതെ നഗ്നന വീഡിയോ/ ഫോട്ടോ എടുക്കുകയും ചെയ്തു. ഷെയർ മാർക്കറ്റിൽ ജോലിയിൽ പൈസ വേണമെന്ന് പറഞ്ഞ് കോളേജ് വിദ്യാർത്ഥിനിയിൽ നിന്ന് പൈസ വാങ്ങുകയുണ്ടായി. പിന്നീട് കോളേജ് വിദ്യാർത്ഥിനി കാശ് തിരിച്ച് ചോദിച്ചതിൽ യുവാവ് നഗ്ന ഫോട്ടോ വെച്ച് ഭീഷണിപ്പെടുത്തുകയും നഗ്ന ഫോട്ടോ വിദേശത്തുള്ള ഉപ്പാക്കും വീട്ടുകാർക്കും കാണിച്ച് കൊടുക്കേണ്ടെങ്കിൽ വീണ്ടും സ്വർണ്ണം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. നിവൃതിയില്ലാത്തെ കോളേജ് വിദ്യാർത്ഥിനി അണിഞ്ഞിരുന്ന സ്വർണാഭരണം യുവാവിന് കൊടുക്കുകയായിരുന്നു. വീണ്ടും ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് കോളേജ് വിദ്യാർത്ഥിനി പോലീസിൽ പരാതിപ്പെട്ടത് . തിരൂർ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്ത് കോടതി റിമാൻഡ് ചെയ്തിട്ടുള്ളതാണ്.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)