ആശങ്കകൾക്കിടയിലും പ്രത്യാശ പുലർത്തി *ഇർശാദ് ഈദ് സംഗമം*

ponnani channel
By -
0
സകല നൈതികതകളും മാനുഷിക മൂല്യങ്ങളും കാറ്റിൽ പറത്തി ശത്രുതകളും നശീകരണ പ്രവർത്തനങ്ങളും അരങ്ങു തകർത്ത് അരാജകത്ത്വo വിതക്കുന്ന അതിദയനീയ സാഹചര്യത്തിൽ ആത്മ വിശ്വാസo വീണ്ടെടുത്ത് പ്രത്യാശയുടെ നാമ്പുകൾ വിരിയിക്കാൻ ഈദുൽ ഫിത്ർ പ്രചോദനമാകണമെന്ന് ഇർശാദ് പ്രസിഡന്റ് സിദ്ധീഖ് മൗലവി അയിലക്കാട് അഭിപ്രായപ്പെട്ടു. 
അബുഹമൂർ അൽ സുവൈദ് ഹാളിൽ നടന്ന ഇർശാദ് ഈദ് സംഗമത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു.

അൽ സുവൈദ് ഗ്രൂപ്പ് MD ഡോ: ഹംസ വളപ്പിൽ സംഗമം ഉദ്ഘാടനം ചെയ്തു. 

നിശ്ചയദാർഢ്യത്തോടെ മുന്നോട്ട് ഗമിച്ചാൽ ഈ പ്രതിസന്ധിയും തരണം ചെയ്യാനാവുമെന്നും ഇത്തരം സംഗമങ്ങൾ അതിനുപകരിക്കുമാറാകട്ടെ എന്നും ഉദ്ഘാടന പ്രസംഗത്തിൽ ഡോ: ഹംസ സാഹിബ് പ്രത്യാശ പ്രകടിപ്പിച്ചു. 

സിദ്ധീഖ് ചെറുവല്ലൂർ ആമുഖ പ്രഭാഷണം നടത്തി. 

രിസാല മുൻ ചീഫ് എഡിറ്റർ കുട്ടി നടുവട്ടം, മജീദ് പെരുമ്പാൾ,
അൽ സുവൈദ് ഗ്രൂപ്പ് ഡയറക്ടർമാരായ മിഷാൽ, ഫൈസൽ റസാക്ക്, അശ്റഫ് വെള്ളൂർ,
ഇവി അബ്ദുറഹ്മാൻ, 
ജലീൽ വെളിയങ്കോട്, 
ജാസിം പുല്ലൂണിയിൽ, നൗഫൽ സക്കീർ അമ്പാരത്ത്, റാശിദ് ബിലാൽ കോമത്ത്,
ശരീഫ് എം.വി,
നൗഫൽ PV,
മുഹമ്മദലി മൂക്കുതല പ്രസംഗിച്ചു. 

എയർ ഇന്ത്യ ഉപ്പെടെ വിമാന സർവ്വീസുകൾ നടത്തണമെന്നും പ്രവാസികളെ കൂടുതൽ പ്രതിസന്ധിയിലാക്കി ഇരട്ടിയിലധികം ചാർജ്ജ് ഈടാക്കുന്ന വിമന കമ്പനികളുടെ ക്രൂരത അവസാനിപ്പിക്കണമെന്നും ഇക്കാര്യത്തിൽ കേന്ദ്ര കേരള സർക്കാറുകൾ അടിയന്തിര ഇടപെടൽ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)