പൊന്നാനി 'നിറങ്ങൾ 92' പത്താം വാർഷികാഘോഷവും ഇഫ്താർ സംഗമവും നടന്നു

ponnani channel
By -
0
സൗഹൃദത്തിന്റെ മുപ്പതാണ്ടുകൾ; 

പൊന്നാനി 'നിറങ്ങൾ 92' പത്താം വാർഷികാഘോഷവും ഇഫ്താർ സംഗമവും നടന്നു

പൊന്നാനി: മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് വിദ്യാലയ മുറ്റത്ത് നട്ടുനനച്ച സൗഹൃദത്തിന്റെ ഇഴയടുപ്പം പുതുക്കി പൊന്നാനി MIHS 1992 ബാച്ച് കൂട്ടായ്മ (നിറങ്ങൾ 92). 

കൂട്ടായ്മയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'നിറ ഇഫ്താർ 2026' കുടുംബസംഗമം സ്നേഹനിർഭരമായ ഒത്തുചേരലായി മാറി.

ചാണ റോഡിലെ വാഹീദ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ പഴയകാല സഹപാഠികളും അവരുടെ കുടുംബാംഗങ്ങളും ഒത്തുചേർന്നപ്പോൾ അത് ഗൃഹാതുരമായ ഓർമ്മകളുടെ പങ്കുവെക്കലായി.

റസിൻ അബ്ദുൽ അസീസിന്റെ ഖിറാഅത്തോടു കൂടി സംഗമം ആരംഭിച്ചു.
കൂട്ടായ്മയുടെ പ്രസിഡന്റ് അബ്ദുൽ വാഹിദ് CVM ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പ്രമുഖ പ്രഭാഷകനും കൂട്ടായ്മയിലെ അംഗവുമായ ഹംസ ഇഫ്താർ ഉൽബോധനം നടത്തി. 

നോമ്പിന്റെ മഹിമ, മാനുഷിക മൂല്യങ്ങൾ, സഹവർത്തിത്വത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

ജനറൽ സെക്രട്ടറി ഹാരിഫ് സ്വാഗതവും ട്രഷറർ മുഹമ്മദ്‌ കുട്ടി നന്ദിയും രേഖപ്പെടുത്തി.

സൗഹൃദം പുതുക്കാനും പരസ്പര സഹകരണം ഉറപ്പാക്കാനും ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഈ സംഗമത്തിന് 
സലിം PV, ഖദീജ കാലിക്കറ്റ്, ഷാജുൽ അമീർ VV, ഐഷാബി, AK മുഹമ്മദ്‌, ബഷീർ T, അയൂബ്, അബൂബക്കർ പുതുപൊന്നാനി, സലാം, സലിം IB, മൻസൂർ തുടങ്ങിയ കമ്മറ്റി അംഗങ്ങൾ നേതൃത്വം നൽകി.

വരും വർഷങ്ങളിലും കൂടുതൽ കാരുണ്യ-സൗഹൃദ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ സംഗമം തീരുമാനിച്ചു. 

പത്താം വാർഷികത്തിന്റെ നിറവിൽ വിപുലമായ സേവന പദ്ധതികളാണ് 'നിറങ്ങൾ 92' ലക്ഷ്യമിടുന്നത്.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)