ഹജ്ജ് യാത്രയ്ക്ക് മുന്നൊരുക്കം ശക്തമായി; ദുരന്തങ്ങളിൽ മരിച്ചവർക്ക് അനുസ്മരണം

ponnani channel
By -
0

പൊന്നാനി മണ്ഡലത്തിലെ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്ന ഹാജിമാർക്കായി മൂന്നാം ഘട്ട ഹജ്ജ് സാങ്കേതിക പരിശീലന പഠന ക്ലാസ് പൊന്നാനി ജിന്നാ പാലസിൽ സംഘടിപ്പിച്ചു.
പരിപാടിയിൽ വാൽപ്പാറയിൽ ഉണ്ടായ അപകടത്തിൽ മരണപ്പെട്ടവർക്കും, തൃശ്ശൂരിലെ വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിൽ ഉണ്ടായ സ്ഫോടനത്തിൽ മരണപ്പെട്ടവർക്കും അനുശോചനം രേഖപ്പെടുത്തി.

സഫ് വാൻ ഹുദവി പ്രാർത്ഥനയോടെ പരിപാടി ആരംഭിച്ചു.
മുൻ ഹജ്ജ് കമ്മിറ്റി അംഗം ഹാജി മുഹമ്മദ് കാസിം കോയ ഉസ്താദ് ഉദ്ഘാടനം നിർവഹിച്ചു...
 പൊന്നാനി ഹജ്ജ് മണ്ഡലം ട്രെയിനർ അലി മുഹമ്മദ് അധ്യക്ഷത വഹിച്ചു. 

 ഹജ്ജ് കമ്മിറ്റി ഫാക്കൽറ്റി അംഗമായ അമാനുള്ള മാസ്റ്റർ ക്ലാസ് കൈകാര്യം ചെയ്തു.
ഹജ്ജ് ട്രെയിനർമാരായ
നൗഷാദ് മാടത്തിങ്ങൽ,
 മുഹമ്മദ് നസീർ, ബഷീർ, അലി അഷക്കർ, നിസാർ, സുഹൈർ എന്നിവർ ആശംസകൾ അറിയിച്ചു. ഹജ്ജ് ഇൻസ്പെക്ടർ സാബിറ, ഹാജി മുഹമ്മദുണ്ണി, ഇസ്മായിൽ പുതുപൊന്നാനി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ബഷീർ (ഹജ്ജ് ട്രെയിനർ) നന്ദി രേഖപ്പെടുത്തി.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)