മലപ്പുറം വളാഞ്ചേരിയിലെ പൈങ്കണ്ണൂര്‍ നിരപ്പില്‍ പ്രമോദ് – ഷാനില ദമ്പതികളുടെ മൂന്നും അഞ്ചും വയസ്സുള്ള . ആണ്‍കുട്ടികൾക്കാണ് സൂര്യാഘാതമേറ്റത്._
_വീടിന് സമീപമുള്ള പറമ്പില്‍ ഉച്ചയ്ക്ക് കളിക്കുകയായിരുന്നു കുട്ടികള്‍. മൂന്നു വയസ്സുകാരന്റെ കൈകള്‍, നെഞ്ച്, പുറംഭാഗം എന്നിവിടങ്ങളിലാണ് പൊള്ളലേറ്റത്. അഞ്ചു വയസ്സുകാരന്റെ കൈകളിലും പൊള്ളലുണ്ട്. വൈകുന്നേരത്തോടെ കുട്ടികളുടെ ശരീരത്തില്‍ ചെറിയ കുമിളകള്‍ പ്രത്യക്ഷപ്പെട്ടതും പിന്നീട് അവ വലുതാകുകയും ചെയ്തതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു._
_കരിപ്പൂര്‍ കുമ്മിണിപറമ്പ് സ്വദേശി അഖിലിനാണ് ജോലിക്കിടെ സൂര്യാഘാതമേറ്റത്. വയറില്‍ പൊള്ളലേറ്റ അഖില്‍ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍