സ്ത്രീ സുരക്ഷ: പഴുതടച്ച നിയമ നിർമ്മാണം വേണം

ponnani channel
By -
0
 ചങ്ങരംകുളം.സംവരണം കൊണ്ട് മാത്രം സ്ത്രീ സുരക്ഷ ഉറപ്പു വരുത്താനാകില്ലെന്നും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനൂ പഴുതടച്ച നിയമ നിർമ്മാണം നടത്തണമെന്നുo ഇർശാദിൽ നടന്ന വിമൻസ് സഗമം ആവശ്യപ്പെട്ടു. ഹാദിയ വിമൻസ് കോളേജിന്റെ ആഭിമുഖ്യ ത്തിൽ നടക്കുന്ന ത്രിദിന സ്ത്രീ എംപവർമെൻ്റ് കേമ്പ് , കേരള ഹസൻ ഹാജി ഉദ്ഘാടനം ചെയ്തു.കെ സിദ്ദീഖ് മൗലവി ഐലക്കാട് ആധ്യക്ഷത വഹിച്ചു. ആദ്യദിന ക്ലാസുകൾക്ക് അനസ് അമാനി പുഷ്പഗിരി,മുഹിയുദ്ദീൻ ബുഖാരി നേതൃത്വം നൽകി.വാരിയത്ത് മുഹമ്മദലി, വി പി ഷംസുദ്ദീൻ ഹാജി,ഹസൻ നെല്ലിശ്ശേരി,പി പി നൗഫൽ സഅദി ,കെ എം ശരീഫ് ബുഖാരി, കെ പി എം ബഷീർ സഖാഫി,നൂറുദ്ദീൻ ബുഖാരി എ മുഹമ്മദുണ്ണി ഹാജി പ്രസംഗിച്ചു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)