പൊന്നാനിയിൽ കാൽനട യാത്രക്കാരനെ ഇടിച്ചിട്ട ബൈക്ക് പിടികൂടി

ponnani channel
By -
0
പൊന്നാനിയിൽ കാൽനട യാത്രക്കാരനെ ഇടിച്ചിട്ട ബൈക്ക് പിടികൂടി പോലീസ് 
പൊന്നാനിയിൽ കഴിഞ്ഞ ദിവസം വിജയമാതാ കോൺവെന്റിന്റെ പരിസരത്തു വെച്ച് റോഡ് മുറിച്ചു കടന്നയാളെ ഇടിച്ചിട്ട് നിർത്താതെ പോയ ബൈക്ക് അന്വേഷണത്തിൽ കണ്ടെത്തി പിടികൂടി പൊന്നാനി പോലീസ്. റോഡ് മുറിച്ചു കടക്കുകയായിരുന്ന കാഞ്ഞിരമുക്ക് തളിയാടത്ത് നസീറിനെയാണ് അമിത വേഗതയിൽ എത്തിയ യമഹ ഡോമിനർ ബൈക്ക് ഇടിച്ചിട്ട് നിർത്താതെ പോയത്. നസീറിന് കാലിനു എല്ലു പൊട്ടി ഗുരുതര പരിക്ക് പറ്റി ചികിത്സയിൽ ആണ്.അപകട ശേഷം നിർത്താതെ പോയ ബൈക്ക് അമിത വേഗതയിൽ ആയതിനാൽ നിരവധി സിസിടിവികളിൽ നിന്നും ശേഖരിച്ച തെളിവുകളിൽ നിന്നാണ് ബൈക്കും ഓടിച്ച കുമരനല്ലൂർ വെള്ളാളൂർ മാരി പറമ്പിൽ റമീസിനെയാണ് പൊന്നാനി പോലീസ് ഇൻസ്‌പെക്ടർ സതീഷ് കുമാർ, എസ്‌ഐമാരായ ബിബിൻ സിവി, പ്രൊബേഷൻ എസ്‌ഐ മഹേഷ്‌ കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ, പ്രശാന്ത് കുമാർ എസ് എന്നിവരുടെ അടങ്ങിയ അന്വേഷണ സംഘം കണ്ടെത്തി അറസ്റ്റ് ചെയ്തത്.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)