നാളെ നാട്ടിലെത്തേണ്ട മംഗലം വാളമരുതൂർ സ്വദേശി സൗദി അറേബ്യയിലെ ദമാമിൽ മരണപ്പെട്ടു

ponnani channel
By -
0

തിരൂർ: മംഗലം വാളമരുതൂർ ആറോളിത്തറയിൽ പരേതനായ മാടമ്പി മകൻ സുജിത് (33) സൗദി അറേബ്യയിലെ ദമാമിൽ കഴിഞ്ഞ വെള്ളിയാഴ്ച താമസ സ്ഥലത്ത് ഉറക്കത്തിൽ മരണപ്പെട്ടു ജോലിസ്ഥലത്തെ സഹപ്രവർത്തകരാണ് മൃതദേഹം കണ്ടെത്തിയത്

ഈ മാസം 22 ന് നാട്ടിൽ വരാനിരിക്കെയാണ് ആകസ്മികമായ നിര്യാണം. 
അതേ ദിവസം രാവിലെയാണ് ഭൗതിക ദേഹം വീട്ടിൽ എത്തിക്കുന്നത്. വൈകാതെ വീട്ടു വളപ്പിൽ സംസ്കരിക്കും. ഒറ്റപ്പാലം പത്തിരിപ്പാല സ്വദേശിനി ആതിരയാണ് (29) ഭാര്യ. അനയ് സുജിത് (5) ഏകമകനാണ്.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)