ഓപ്പറേഷൻ തൂഫാൻ ന്റെ ഭാഗമായി ബഹുമാനപ്പെട്ട ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം തിരൂർ DANSAF ടീമും ചങ്ങരംകുളം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ചങ്ങരംകുളം ചിയാനൂരിൽ താമസിക്കുന്ന മുഹമ്മദ് Age 55/2026 S/O സെയ്തലവി, തെഞ്ചീര വളപ്പിൽ H ചിയാനൂർ എന്നയാൾ 40 ഗ്രാമോളം കഞ്ചാവുമായി പിടിയിലായത്. ഇയാൾ ചിയാനൂർ, ചങ്ങരംകുളം, എടപ്പാൾ മേഖലകളിൽ വിദ്യാർത്ഥികക്കുൾപ്പെടെ കഞ്ചാവ് വിൽപ്പന നടത്തുന്നതായി രഹസ്യ വിവരം കിട്ടിയിരുന്നു ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇയാൾ പിടിയിലായത്. ചങ്ങരംകുളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നസിയ M സാഹിബ്, ASI ബാബുരാജ്, CPO നിതിൻ തിരൂർ Dansaf ടീം ASI രാജേഷ്, CPO മാരായ ഉണ്ണിക്കുട്ടൻ, ശ്രീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ കഞ്ചാവ് വില്പന നടത്തിയതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പീഡനക്കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയയാൾ വില്പനയ്ക്കുള്ള 40 ഗ്രാമോളം കഞ്ചാവുമായി പിടിയിലായി.
By -
6/07/2026 08:57:00 PM
0
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍