എടപ്പാൾ: പശ്ചിമേഷ്യ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറുന്ന യുദ്ധങ്ങൾ, കലാപങ്ങൾ,അരാജകത്വങ്ങൾ എന്നിവക്കറുതി
വരുത്താൻ ലോകരാഷ്ട്രങ്ങൾ നയതന്ത്ര നീക്കങ്ങൾ ശക്തിപ്പെടുത്തണമെന്ന് ഇർശാദ് ഇംഗ്ലീഷ് സ്കൂളിൽ നടന്ന ഐക്യരാഷ്ട്രസഭാ ദിനാചരണ സംഗമം ആവശ്യപ്പെട്ടു.
പ്രസിഡന്റ് സിദ്ധീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു. വാരിയത്ത് മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. കേരള റിട്ടയേർഡ് ടീച്ചഴ്സ് കോൺഗ്രസ് സംസ്ഥാന ജന: സെക്രട്ടറി അടാട്ട് വാസുദേവൻ സന്ദേശ പ്രഭാഷണം നടത്തി. പ്രൻസിപ്പാൾ ശരീഫ് ബുഖാരി, മുനീർ പുന്നയൂർ, ബഷീർ സഖാഫി എന്നിവർ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍