സഹോദരൻ ഷീനയെ വിളിച്ച് കിട്ടാതായപ്പോൾ സംശയംതോന്നി രാത്രി 11ന് പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോൾ വീട് അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. അടുക്കളവശത്തെ ഗ്രിൽ വഴി അകത്തുകടന്ന പൊലീസാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
കാസർകോട് എസ്ബിഐയിൽ അടുത്തദിവസം ചുമതലയേൽക്കാനിരിക്കുകയായിരുന്നു ഷീന. നാരായണനാണ് അച്ഛൻ. ബാബുവിന്റെ മകനാണ് സബീഷ്.
ഹരിഗോവിന്ദ് മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിയാണ്. രണ്ടുവർഷമായി ഇവർ മലപ്പുറത്ത് താമസം തുടങ്ങിയിട്ട്. എസ്ഐ വി ജിഷിലിന്റെയും എഎസ്ഐ വേലായുധന്റെയും നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മരണകാരണം വ്യക്തമായിട്ടില്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍