ചിത്രകലയുടെ കുലപതി ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു

ponnani channel
By -
0
ചിത്രകലയുടെ കുലപതി ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു

എടപ്പാൾ 🔹 കേരളത്തിലെ പ്രശസ്തനായ ചിത്രകാരനും ശില്പിയുമായി അറിയപ്പെട്ടിരുന്ന  ആർട്ടിസ്റ്റ് നമ്പൂതിരി(
കെ.എം. വാസുദേവൻ നമ്പൂതിരി 98) നിര്യാതനായി. ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ വ്യാഴാഴ്ച അർധരാത്രി പന്ത്രണ്ടരയോടെയാണ് മരണം.  
2003-ലെ രാജാ രവിവർമ്മ പുരസ്കാരം ലഭിച്ച നമ്പൂതിരി  മലയാളം ആനുകാലികങ്ങളിലെ സാഹിത്യ സൃഷ്ടികൾക്ക് നമ്പൂതിരിയുടെ ചിത്രങ്ങൾ പലപ്പോഴും അകമ്പടി തീർത്തിരുന്നു.
 ജനപ്രിയമായാണ് നമ്പൂതിരിയുടെ വരകൾ അറിയപ്പെട്ടിരുന്നത്.
സംസ്ക്കാരം വെള്ളിയാഴ്ച വീട്ടുവളപ്പിൽ നടക്കും.


പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടേയും ശ്രീദേവി അന്തർജ്ജനത്തിന്റേയും മകനായി ജനിച്ചു. കെ.സി.എസ്. പണിക്കർ ഡി.പി. റോയ് ചൗധരി തുടങ്ങിയ ഗുരുക്കന്മാരിലൂടെ മദ്രാസ് ഫൈൻ‌ ആർ‌ട്സ് കോളജിൽ‌ നിന്നു ചിത്രകല അഭ്യസിച്ച നമ്പൂതിരി 1960ലാണു രേഖാചിത്രകാരനായി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ‌[4] ചേർ‌ന്നതു. പിന്നീട് കലാകൗമുദി, സമകാലീക മലയാളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ‌ ആയിരക്കണക്കിനു രേഖാചിത്രങ്ങൾ‌‌ വരച്ചു. നമ്പൂതിരിച്ചിത്രങ്ങൾ എന്ന ശൈലി തന്നെ പ്രശസ്തമായി. പ്രശസ്ത നിരൂപകനായിരുന്ന എം.കൃഷ്ണൻ‌ നായർ‌ നമ്പൂതിരിച്ചിത്രം മാതിരി സുന്ദരിയായിരുന്നു എന്നു സ്ത്രീകളെ വിശേഷിപ്പിക്കുമായിരുന്നു. എം.ടിയുടെ രണ്ടാമൂഴത്തിലെ ദ്രൗപദി, വി.കെ.എൻ‌. കഥകൾ‌ക്കു വരച്ച രേഖാചിത്രങ്ങൾ എന്നിവ പ്രസിദ്ധമാണ്.അരവിന്ദന്റെ ഉത്തരായനംകാഞ്ചനസീത എന്നീ സിനിമകളുടെ ആർട്ട് ഡയറക്ടറായിരുന്നു. കാഞ്ചനസീതയിലെ കഥാപാത്രങ്ങളുടെ വസ്ത്ര രൂപകൽപ്പന ശ്രദ്ധേയമായിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)