തിരൂരിൽ സ്കൂട്ടർ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരണപ്പെട്ടു.

ponnani channel
By -
0
തിരൂർ ചേന്നര പെരുന്തിരുത്തി സ്വദേശി പരേതനായ പടുന്നവളപ്പിൽ മണികണ്ഠൻ മകൻ വിഷ്ണുപ്രസാദ് (22) ആണ് മരണപ്പെട്ടത്.
 തിരൂർ അത്താണിപ്പടി സ്കൂളിന് സമീപം ബുധനാഴ്‌ച്ച രാത്രി 11 മണിയോടെ നിയന്ത്രണംവിട്ട സ്കൂട്ടർ തോട്ടിലേക്ക്‌ മറിഞ്ഞാണ് അപകടം ഉണ്ടായത്.   അപകടത്തിൽ സ്കൂട്ടർ യാത്രക്കാരയ മൂന്നുപേരെ ഗുരുതര പരിക്കുകളോടെ നാട്ടുകാർ ആലത്തിയൂർ ഇമ്പിച്ചി ബാവ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിഷ്ണു പ്രസാദ് മരണപ്പെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന രണ്ടുപേരെ വിദഗ്ധ ചികിത്സക്കായി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു._

*

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)